Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബേൺമൗത്തിനെ ഗോളിൽ മുക്കി ലിവർപൂൾ; വമ്പൻ ജയം

text_fields
bookmark_border
darwin nunez 98786
cancel

ലണ്ടൻ: പ്രീമിയർ ലീഗിൽ വിജയഗാഥ തുടർന്ന് ലിവർപൂൾ. ബേൺമൗത്തിനെ എതിരില്ലാത്ത നാല് ഗോളിനാണ് പരാജയപ്പെടുത്തിയത്. ഡാർവിൻ നൂനിയസ്, ഡിയാഗോ ജോട എന്നിവരാണ് ഗോൾ നേടിയത്. വിജയത്തോടെ ടേബിളിൽ ഒന്നാംസ്ഥാനത്ത് തുടരുന്ന ലിവർപൂൾ പോയിന്‍റ് വ്യത്യാസം വർധിപ്പിച്ചു.


മത്സരത്തിന്‍റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. രണ്ടാംപകുതി തുടങ്ങി നാലാംമിനുട്ടിൽ തന്നെ ഡാർവിൻ നൂനിയസ് ലിവർപൂളിന്‍റെ ആദ്യ ഗോൾ നേടി. 70, 79 മിനുട്ടുകളിൽ ഡിയാഗോ ജോടയും ഗോൾ നേടിയതോടെ ലിവർപൂൾ 3-0ന് മുന്നിൽ. ഇൻജുറി ടൈമിന്‍റെ മൂന്നാംമിനിറ്റിൽ നൂനിയസ് തന്‍റെ രണ്ടാംഗോൾ നേടിയതോടെ ലിവർപൂളിന് 4-0ന്‍റെ വിജയം.


48 പോയിന്‍റുമായാണ് പ്രീമിയർ ലീഗിൽ ലിവർപൂൾ ഒന്നാമത് നിൽക്കുന്നത്. 43 പോയിന്‍റ് വീതം നേടി മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ആസ്റ്റൺ വില്ല എന്നിവർ രണ്ടാമതുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Premiere league Liverpool won 4-0 bournemouth
Next Story