പ്രീമിയർ ലീഗ്: സിറ്റിയെ തളച്ച് ടോട്ടൻഹാം
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി നൽകി ടോട്ടൻഹാം. ആദ്യപകുതിയിൽ 2-0ത്തിന് മുന്നിലായിരുന്ന സിറ്റിക്കെതിരെ രണ്ടാംപകുതിയിൽ അത്രയും ഗോൾ തിരിച്ചടിച്ച് ആതിഥേയർ.
ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിൽ നടന്ന കളിയുടെ 11ാം മിനിറ്റിൽ റയാൻ ചെർകിയിലൂടെ സിറ്റി ലീഡ് പിടിച്ചു. 44ാം മിനിറ്റിൽ അന്റോയിൻ സെമെന്യോയുടെ വകയും. 53, 70 മിനിറ്റുകളിലായി സ്കോർ ചെയ്ത് ഡോമിനിക് സോളങ്കിയാണ് ടോട്ടൻഹാമിനെ ഒപ്പമെത്തിച്ചത്.
അതേസമയം, മാഞ്ചസ്റ്റർ യുനൈറ്റഡ് 3-2ന് ഫുൾഹാമിനെ വീഴ്ത്തി. ബ്രെന്റ്ഫോഡിനോട് ഒറ്റ ഗോളിന് തോറ്റത് ആസ്റ്റൻ വില്ലക്കും തിരിച്ചടിയായി. നോട്ടിങ്ഹാം ഫോറസ്റ്റ്-ക്രിസ്റ്റൽ പാലസ് മത്സരം 1-1ലും കലാശിച്ചു. 24 റൗണ്ട് പൂർത്തിയാക്കി ആഴ്സനലിന് (53) രണ്ടാംസ്ഥാനത്ത് തുടരുകയാണ് സിറ്റി (47). ആസ്റ്റൻ വില്ല (46) തൊട്ടുപിന്നിലുണ്ട്. 41 പോയന്റുമായി യുനൈറ്റഡാണ് നാലാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

