Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രീമിയർ ലീഗ് കിരീട പോരാട്ടം; ആദ്യ പകുതിയിൽ സിറ്റി ഒരു ഗോളിന് മുന്നിൽ, ആഴ്സനലിന് സമനില

text_fields
bookmark_border
  • മാഞ്ചസ്റ്റർ സിറ്റി 2- വെസ്റ്റ് ഹാം 1
  • ആഴ്സനൽ 1- എവർട്ടൻ 1
പ്രീമിയർ ലീഗ് കിരീട പോരാട്ടം; ആദ്യ പകുതിയിൽ  സിറ്റി ഒരു ഗോളിന് മുന്നിൽ, ആഴ്സനലിന് സമനില
cancel

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന ലീഗിലെ അവസാന മത്സരത്തിന്റെ മാഞ്ചസ്റ്റർ സിറ്റി ആദ്യ പകുതിയിൽ 2-1 ന് മുന്നിൽ. ഫിൽ ഫോഡൻ നേടിയ ഇരട്ട ഗോളാണ് സിറ്റിയെ മുന്നിലെത്തിച്ചത്. വെസ്റ്റ് ഹാമിനായി മുഹ്മദ് കുദ്ദൂസ് ഒരു ഗോൾ നേടി.

കളിയുടെ രണ്ടാം മിനിറ്റിൽ ബർണാഡോ സിൽവ ബോക്സിന് മധ്യത്തിലേക്ക് നീട്ടിയ ക്രോസ് ഇടങ്കാലൻ ഷോട്ടിലൂടെ ഫോഡൻ വലയിലാക്കി. 18ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്നും ജെറേമി ഡോകു നൽകി പന്ത് ഫോഡൻ അനായാസം വലയിലാക്കി. 42ാം മിനിറ്റിലാണ് വെസ്റ്റ് ഹാം സ്ട്രൈക്കർ മുഹമ്മദ് കുദൂസിലൂടെ ആദ്യ മറുപടി ഗോൾ നേടുന്നത്.

പോയിന്റ് പട്ടികയിൽ രണ്ട് പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തുള്ള ആഴ്സണൽ നിർണായ പോരാട്ടത്തിൽ ആദ്യ പകുതി സമനിലയിലാണ്. എവർട്ടനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമും ഒരോ ഗോൾ വീതം അടിച്ച് സമനിലയിലാണ്. 40ാം മിനിറ്റിൽ ഇദ്രിസ ഗ്വയേയിലൂടെ എവർട്ടനാണ് അദ്യ ഗോൾ നേടുന്നത്. 43ാം മിനിറ്റിൽ ആഴ്സണലിന്റെ ജപ്പാനീസ് ഡിഫൻഡൻ ടോമിയാസുവാണ് മറുപടി ഗോൾ നേടിയത്.

സി​റ്റി ഇ​ന്ന് വെ​സ്റ്റ് ഹാം ​യു​നൈ​റ്റ​ഡി​നെ തോ​ൽ​പി​ച്ചാ​ൽ തു​ട​ർ​ച്ച​യാ​യി നാ​ല് ത​വ​ണ കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ടീ​മാ​കും. സി​റ്റി തോ​ൽ​ക്കു​ന്ന​പ​ക്ഷം എ​വ​ർ​ട്ട​നെ​തി​രെ ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ഴ്സ​ന​ലി​ന് ര​ണ്ട് പ​തി​റ്റാ​ണ്ടി​ന് ശേ​ഷം ചാ​മ്പ്യ​ന്മാ​രാ​കാം. മൂ​ന്നാ​മ​തു​ള്ള ലി​വ​ർ​പൂ​ളി​ന് 79 പോ​യ​ന്റും നാ​ലാം സ്ഥാ​ന​ത്തു​ള്ള ആ​സ്റ്റ​ൻ വി​ല​ക്ക് 68 പോ​യ​ന്റു​മു​ണ്ട്. ഇ​ന്ന​ത്തെ മ​ത്സ​ര​ങ്ങ​ൾ ഇ​വ​രു​ടെ സ്ഥാ​ന​ങ്ങ​ളി​ൽ ച​ല​ന​മു​ണ്ടാ​ക്കി​ല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Premier League title battle; Manchester City lead by one goal in the first half, Arsenal draw level
Next Story