Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകളി തുടങ്ങും​മുന്നേ...

കളി തുടങ്ങും​മുന്നേ ലിവർപൂൾ കോച്ച് ക്ലോപിന് ചുവപ്പുകാർഡ്; സതാംപ്ടണെതിരായ കളിയിൽ 'ഇറങ്ങില്ല'

text_fields
bookmark_border
കളി തുടങ്ങും​മുന്നേ ലിവർപൂൾ കോച്ച് ക്ലോപിന് ചുവപ്പുകാർഡ്; സതാംപ്ടണെതിരായ കളിയിൽ ഇറങ്ങില്ല
cancel

ലണ്ടൻ: ഇടവേളക്കു പിരിയാനിരിക്കുന്ന ​പ്രിമിയർ ലീഗിൽ ടീമിന്റെ അവസാന കളിയിൽ ലിവർപൂൾ കോച്ച് യുർഗൻ ക്ലോപിന് മൈതാനത്തെത്താനാകില്ല. കഴിഞ്ഞ മാസം മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കളിയിൽ മുഹമ്മദ് സലാഹിന് ഫ്രീകിക്ക് നിഷേധിച്ചതിനെതിരെ അസിസ്റ്റന്റ് റഫറിയോട് കയർത്തതിനാണ് ഏറെ വൈകി ചുവപ്പു കാർഡ് ലഭിക്കുന്നത്. കളിയിൽ എതിരില്ലാത്ത ഒരു ഗോളിന്​ ചെമ്പട വിജയിച്ചിരുന്നു.

ക്ലോപിന്റെ നടപടിക്ക് 30,000 പൗണ്ട് പിഴയായിരുന്നു നേരത്തെ വിധിച്ചത്. ഇതിനെതിരെ ഫുട്ബാൾ അസോസിയേഷന് നൽകിയ അപ്പീലിലാണ് ഒരു കളിയിൽ വിലക്കായി മാറ്റിയത്. ശനിയാഴ്ച സതാംപ്ടണെതിരായ മത്സരത്തിൽ ഇതോടെ ക്ലോപിന് ടച് ലൈൻ വിലക്കുണ്ടാകും. കോച്ചിനെ മൈതാനത്തിന് പുറത്തിരുത്തിയാകും ടീം കളി നയിക്കുക. പ്രിമിയർ ലീഗിൽ 19 പോയിന്റുള്ള ടീം നിലവിൽ എട്ടാം സ്ഥാനത്താണ്. 12 പോയിന്റുള്ള സതാംപ്ടൺ 18ാമതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Premier LeagueJurgen Kloppred card
News Summary - Premier League: Liverpool boss Jurgen Klopp handed touchline ban ahead of Southampton clash
Next Story