
പ്രീമിയർ ലീഗ്: എവർട്ടണിനെ തകർത്ത് സിറ്റി, ആഴ്സനലിനെ മുക്കി ലിവർപൂൾ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ജയം. സിറ്റി 3-0ത്തിന് എവർട്ടണിനെയും ലിവർപൂൾ 4-0ത്തിന് ആഴ്സനലിനെയുമാണ് തകർത്തത്. ഇതോടെ ഒന്നാമതുള്ള ചെൽസിക്ക് (29) പിന്നിൽ സിറ്റിക്ക് 26ഉം ലിവർപൂളിന് 25ഉം പോയൻറായി.
എവർട്ടണിനെതിരെ റഹീം സ്റ്റെർലിങ്, റോഡ്രി, ബെർണാഡോ സിൽവ എന്നിവരാണ് സ്കോർ ചെയ്തത്. ആഴ്സനലിനെതിരെ സാദിയോ മാനെ, ഡീഗോ ജോട്ട, മുഹമ്മദ് സലാഹ്, തകുമോ മിനാമിനോ എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്.
സ്റ്റീവൻ ജെറാർഡ് കോച്ചായി എത്തിയശേഷമുള്ള ആദ്യ കളിയിൽ ആസ്റ്റൺ വില്ല 2-0ത്തിന് ബ്രൈറ്റണിനെയും ഡീൻ സ്മിത്ത് കോച്ചായ ആദ്യ കളിയിൽ നോർവിച് സിറ്റി 2-1ന് സതാംപ്ടണിനെയും വോൾവ്സ് 1-0ത്തിന് വെസ്റ്റ്ഹാം യുനൈറ്റഡിനെയും തോൽപിച്ചപ്പോൾ ബേൺലി-ക്രിസ്റ്റൽപാലസ്, ന്യൂകാസിൽ യുനൈറ്റഡ്-ബ്രെൻറ്ഫോഡ് മത്സരങ്ങൾ 3-3ന് സമനിലയിൽ അവസാനിച്ചു.
