Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീമിയർ ലീഗ്:...

പ്രീമിയർ ലീഗ്: ലിവർപൂളിനും ചെൽസിക്കും ജയം

text_fields
bookmark_border
പ്രീമിയർ ലീഗ്: ലിവർപൂളിനും ചെൽസിക്കും ജയം
cancel

ല​ണ്ട​ൻ: ക​രു​ത്ത​ർ ബൂ​ട്ടു​കെ​ട്ടി​യ ദി​ന​ത്തി​ൽ ജ​യം പി​ടി​ച്ച് ലി​വ​ർ​പൂ​ളും ചെ​ൽ​സി​യും. ക​ഴി​ഞ്ഞ ദി​വ​സം മി​ക​ച്ച ജ​യ​ത്തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്ത് ഇ​രി​പ്പു​റ​പ്പി​ച്ച ഗ​ണ്ണേ​ഴ്സു​മാ​യി പോ​യ​ന്റ് അ​ക​ലം കു​റ​ച്ചാ​ണ് ചെ​മ്പ​ട അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ഫു​ൾ​ഹാം വ​ല​യി​ൽ അ​ടി​ച്ചു​ക​യ​റ്റി​യ തു​ട​ർ​ച്ച​യാ​യ ഗോ​ളു​ക​ളു​മാ​യി ജ​യ​വും വി​ല​പ്പെ​ട്ട മൂ​ന്നു പോ​യ​ന്റും സ്വ​ന്തം പേ​രി​ൽ ചേ​ർ​ത്ത​ത്.

ഫു​ൾ​ഹാം താ​രം ബേ​ൺ​ഡ് ലെ​നോ കു​റി​ച്ച സെ​ൽ​ഫ് ഗോ​ളി​ലാ​ണ് ലി​വ​ർ​പൂ​ൾ ആ​ദ്യം ലീ​ഡ് പി​ടി​​ച്ച​ത്. നാ​ലു മി​നി​റ്റി​നി​ടെ ഹാ​രി വി​ൽ​സ​ണി​ലൂ​ടെ തി​രി​ച്ച​ടി​ച്ച ഫു​ൾ​ഹാം പി​ന്നെ​യും എ​തി​രാ​ളി​ക​ളെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി. അ​ല​ക്സി​സ് മാ​ക് അ​ലി​സ്റ്റ​ർ, എ​ൻ​ഡോ, അ​ല​ക്സാ​ണ്ട​ർ ആ​ർ​ണ​ൾ​ഡ് എ​ന്നി​വ​ർ ലി​വ​ർ​പൂ​ളി​നാ​യും കെ​ന്റി ടെ​റ്റെ, ബോ​ബി ഡേ ​എ​ന്നി​വ​ർ ഫു​ൾ​ഹാ​മി​നാ​യും ഗോ​ളു​ക​ൾ നേ​ടി.

ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി ബ്രൈ​റ്റ​ണെ 3-2ന് ​തോ​ൽ​പി​ച്ചു. എ​ൻ​ഡോ ഫെ​ർ​ണാ​ണ്ട​സ്, ലെ​വി കോ​ൾ​വി​ൽ, കോ​ന​ർ ഗ​ല്ല​ഗ​ർ എ​ന്നി​വ​ർ നീ​ല​പ്പ​ട​ക്കു​വേ​ണ്ടി​യും ഫെ​ക്ക​ൻ​ഡോ, യൊ​ആ​വോ പെ​ഡ്രോ എ​ന്നി​വ​ർ ബ്രൈ​റ്റ​ണു വേ​ണ്ടി​യും വ​ല കു​ലു​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വു​ൾ​വ്സി​നെ​തി​രെ ആ​ഴ്സ​ന​ലും മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​നെ​തി​രെ ന്യൂ​കാ​സി​ലും ജ​യി​ച്ചു.

ആ​ന്റ​ണി ഗോ​ർ​ഡ​ൻ നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു ന്യൂ​കാ​സി​ൽ വി​ജ​യ​മെ​ങ്കി​ൽ വു​ൾ​വ്സി​നെ 2-1നാ​ണ് ആ​ഴ്സ​ന​ൽ ത​ക​ർ​ത്ത​ത്. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ബ്രെ​ന്റ്ഫോ​ഡ് 3-1ന് ​ലൂ​ട്ട​ണെ​യും ബേ​ൺ​ലി 5-0ത്തി​ന് ഷെ​ഫീ​ൽ​ഡ് യു​നൈ​റ്റ​ഡി​നെ​യും എ​വ​ർ​ട​ൺ 1-0ത്തി​ന് നോ​ട്ടി​ങ് ഹാ​മി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChelseaLiverpoolPremier League
News Summary - Premier League: Liverpool and Chelsea win
Next Story