
പ്രീമിയർ ലീഗ്: ഹാട്രിക് ജയത്തോടെ ആഴ്സനൽ അഞ്ചാമത്
text_fieldsലണ്ടൻ: തുടർച്ചയായ മൂന്നാം ജയവുമായി ആഴ്സനൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. വാറ്റ്ഫോഡിനെ 1-0ത്തിന് തോൽപിച്ച ഗണ്ണേഴ്സിന് 11 കളികളിൽ 20 പോയൻറായി. ചെൽസി (26), മാഞ്ചസ്റ്റർ സിറ്റി (23), ലിവർപൂൾ (22), വെസ്റ്റ്ഹാം യുനൈറ്റഡ് (20) ടീമുകളാണ് മുന്നിലുള്ളത്. വാറ്റ്ഫോഡിനെതിരെ എമിൽ സ്മിത്ത് റോവാണ് ആഴ്സനലിെൻറ ഗോൾ നേടിയത്.
ക്രിസ്റ്റൽ പാലസ് 2-0ത്തിന് വോൾവ്സിനെയും നോർവിച് സിറ്റി 2-1ന് ബ്രെൻറ്ഫോഡിനെയും തോൽപിച്ചപ്പോൾ ബ്രൈറ്റൺ-ന്യൂകാസിൽ യുനൈറ്റഡ് (1-1), എവർട്ടൺ-ടോട്ടൻഹാം (0-0), ലീഡ്സ് യുനൈറ്റഡ്-ലെസ്റ്റർ സിറ്റി (1-1) മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
