Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലിവർപൂളിന്​ ഗോൾ...

ലിവർപൂളിന്​ ഗോൾ കൊണ്ട്​ 'ഗാർഡ്​ ഓഫ്​ ഓണർ' നൽകി മാഞ്ചസ്​റ്റർ സിറ്റി

text_fields
bookmark_border
ലിവർപൂളിന്​ ഗോൾ കൊണ്ട്​ ഗാർഡ്​ ഓഫ്​ ഓണർ നൽകി മാഞ്ചസ്​റ്റർ സിറ്റി
cancel

മാഞ്ചസ്​റ്റർ: 30 വർഷങ്ങൾക്ക്​ ശേഷം ലീഗ്​ കിരീടത്തിൽ മു​ത്തമിട്ട ലിവർപൂളിനെ ഗാർഡ്​ ഓഫ്​ ഓണർ നൽകിയാണ്​ സ്വന്തം മൈതാനത്തിൽ മാഞ്ചസ്​റ്റർ സിറ്റി വരവേറ്റത്​. ശേഷം ഗ്രൗണ്ടിൽ കണ്ടത്​ ലിവർപൂളി​​െൻറ വലയിൽ ഗോൾ അഭിഷേകം നടത്തുന്ന സിറ്റിയെയാണ്​.

ജേതാക്കളെ 4-0ത്തിന്​ തകർത്താണ്​ പെപ്​ ഗാർഡിയോളയും പിള്ളേരും അടുത്ത സീസണിനുള്ള ഒരുക്കം തുടങ്ങിയെന്ന്​ സൂചന നൽകിയത്​​. കെവിൻ ഡിബ്രൂയിൻ (25'), റഹീം സ്​റ്റിർലിങ് (35')​, ഫിൽ ഫോഡൻ (45') എന്നിവരുടെ ഗോളുകളും അലക്​സ്​ ചേംബർലെയ്​നി​​െൻറ (66') സെൽഫ്​ ഗോളും ചേർന്നതോടെയാണ്​ എത്തിഹാദ്​ സ്​റ്റേഡിയത്തിൽ ലിവർപൂൾ തരിപ്പണമായത്​.




കളിയുടെ മുഴുവൻ നിയന്ത്രണവും കൈവശമുണ്ടായിരുന്ന സിറ്റിക്ക്​ മത്സരത്തിൽ ഏഴോ എ​ട്ടോ ഗോളുകൾ വലയിലാക്കാൻ സാധിക്കുമായിരുന്നു. റിയാദ്​ മെഹ്​റസി​​െൻറ ഇഞ്ച്വറി ടൈമിലെ ഗോൾ വാർ പരിശോധനയിൽ ഹാൻഡ്​ബാളാണെന്ന്​ കണ്ട്​ നിഷേധിക്കപ്പെട്ടു. ഫിൽ ഫോഡ​​െൻറ ഉഗ്രനൊരു ഷോട്ട്​ ഗോൾലൈനിൽ നിന്ന്​ വിർജിൽ വാൻഡൈക്ക്​ രക്ഷപ്പെടുത്തി. കഴിഞ്ഞ ആഴ്​ച സിറ്റി ചെൽസിയോട്​ തോറ്റതോടെയാണ്​ ലിവർപൂൾ ആദ്യമായി പ്രീമിയർ ലീഗ്​ കിരീടം സ്വന്തമാക്കിയത്​.

പുതിയ സീസണിന്​ തുടക്കമിട്ട്​​ സിറ്റി

ഈ തോൽവി വെച്ച്​ സീസണിലെ ലിവർപൂളി​​െൻറ നേട്ടത്തെ കുറച്ചു കാണാനൊക്കില്ല. ഇപ്പോഴും 20 പോയൻറി​​െൻറ ലീഡുമായി സിറ്റിയുടെ 100 പോയൻറി​​െൻറ റെക്കോഡിലേക്ക്​ കണ്ണുവെച്ച്​ തന്നെയാണ്​ റെഡ്​സി​​െൻറ (32 കളി 86 പോയൻറ്​) നിൽപ്​. കിരീടം നേടിയ ശേഷമുള്ള ആദ്യ മത്സരത്തിലെ തോൽവി അവരെ ബാധിക്കുമെങ്കിലും യൂർഗൻ ക്ലോപ്പിനും സംഘത്തിനും അത്​ സാധ്യമാണെന്ന്​ ഏവർക്കുമറിയാം. മൂന്നാം സ്​ഥാനക്കാരായ ലെസ്​റ്റർ സിറ്റിയും രണ്ടാം സ്​ഥാനക്കാരായ സിറ്റിയും (66 പോയൻറ്​) തമ്മിൽ 11 പോയൻറി​​െൻറ വ്യത്യാസമുണ്ട്​.

കിക്കോഫിന്​ മുമ്പ്​ സിറ്റി നൽകിയ ആദര​െത്ത മാനിച്ച്​ തങ്ങളുടെ ഏറ്റവും ശക്​തമായ ടീമിനെയാണ്​ ലിവർപൂൾ കളത്തിലിറക്കിയത്​. സൂപ്പർ താരം സെർജിയോ അഗ്യൂറോയും ബയേൺ മ്യൂണിക്കിലേക്ക്​ പോകുന്ന ലെറോയ്​ സാനെയുമില്ലാതെയാണ്​ സിറ്റി ഇറങ്ങിയത്​​.

തോൽവി ലിവർപൂൾ ഉൾകൊള്ളുന്നതോടൊപ്പം കിരീടം തിരിച്ചു പിടിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങൾക്ക്​ ഉൗർജം നൽകുകയാണ്​ തകർപ്പൻ വിജയം. ലീഗ്​ തലപ്പത്ത്​ വെല്ലുവിളികൾ അന്യമല്ലെന്ന തിരിച്ചറിവുമായാകും റെഡ്​സ്​ ആൻഫീൽഡിലേക്ക്​ മടങ്ങുക. 'അടുത്ത സീസൺ ഇന്ന്​ തുടങ്ങി. ഞങ്ങൾ നന്നായി കളിച്ചു'- ഇതായിരുന്നു മത്സര ശേഷം സിറ്റി സുപ്പർ താരം സ്​​െറ്റർലിങ്ങി​​െൻറ പ്രതികരണം.

ഗാർഡിയോളയുടെ ലക്ഷ്യം ചാമ്പ്യൻസ്​ ലീഗും എഫ്​.എ കപ്പും

ചാമ്പ്യൻസ്​ ലീഗ്​ കിരീടത്തിലേക്കുള്ള ചവിട്ടുപടിയായി വിജയത്തെ സിറ്റി കണക്കുകൂട്ടുന്നു. സാൻറിയാഗോ ബെർണബ്യൂവിൽ റയൽ മഡ്രിഡിനെതിരെയുള്ള ആദ്യപാദ പ്രീക്വാർട്ടർ 2-1ന്​ ജയിച്ച ആത്മവിശ്വാസവും അവർക്ക്​ കൂട്ടായുണ്ട്​.

ആഗസ്​റ്റ്​ ആദ്യവാരമാണ്​ വൻകരയുടെ പോരാട്ടങ്ങൾക്ക്​ വീണ്ടും തുടക്കമാകുക. പ്രീക്വാർട്ടറിൽ അത്​ലറ്റിക്കോ മഡ്രിഡിനോട്​ തോറ്റ്​ നിലവിലെ ജേതാക്കളായ ലിവർപൂൾ ചാമ്പ്യൻസ്​ ലീഗിൽ നിന്നും നേരത്തെ പുറത്തായിരുന്നു. ബാഴ്​സലോണയോടൊപ്പം രണ്ടു തവണ ചാമ്പ്യൻസ്​ ലീഗ്​ സ്വന്തമാക്കിയ ഗാർഡിയോള സിറ്റിയുടെ ഏറെ നാളത്തെ കാത്തിരിപ്പിന്​ വിരാമമിടാനാണ്​ ശ്രമിക്കുന്നത്​.

പോർചുഗീസ്​ നഗരമായ ലിസ്​ബണിൽ നടക്കുന്ന ശേഷിക്കുന്ന മത്സരങ്ങൾ ഒരു പാദം മാത്രമായിരിക്കും ഉണ്ടാകുക. റയലിനെ മറികടന്നാൽ കിരീടത്തിലേക്ക്​ പിന്നെ മൂന്ന്​ ജയങ്ങളുടെ ദൂ​രം മാത്രം. ജൂലൈ 18ന്​ വെംബ്ലി സ്​റ്റേഡിയത്തിൽ നടക്കാൻ പോകുന്ന എഫ്​.എ കപ്പ്​ സെമിഫൈനലും സിറ്റിയുടെ മനസിലുണ്ട്​. ആഴ്​സനലാണ്​ സിറ്റിയുടെ എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liverpoolfootballuefa champions leagueManchester Cityarsenalpep guardiolaFA cupJurgen KloppKevin De BruyneRaheem Sterling and Phil FodenEnglish Premier League
Next Story