പ്രീ സീസൺ സൗഹൃദം; ബയേണിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി
text_fieldsടോക്യോ: യൂറോപ്യൻ ഫുട്ബാളിലെ കരുത്തുറ്റ കളിസംഘങ്ങൾ നേരങ്കം കുറിച്ച പരിശീലന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. സമനിലയിലേക്കെന്നുതോന്നിച്ച മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഐമറിക് ലാപോർത്തെ നേടിയ ഗോളാണ് ജർമൻ ബുണ്ടസ്ലീഗ ജേതാക്കളായ ബയേൺ മ്യൂണിക്കിനെതിരായ പ്രീ സീസൺ സൗഹൃദത്തിൽ മാഞ്ചസ്റ്ററുകാരെ തുണച്ചത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റി ജപ്പാൻ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 2-1ന് വിജയം പിടിച്ചെടുക്കുകയായിരുന്നു. 21ാം മിനിറ്റിൽ ജെയിംസ് മക്ആറ്റീ ഇതാദ്യമായി സിറ്റിയുടെ ഫസ്റ്റ് ടീമിനുവേണ്ടി വല കുലുക്കി. 82-ാം മിനിറ്റിൽ ബയേൺ സമനില നേടി.
ഇടതുവിങ്ങിൽനിന്ന് നിലംപറ്റെയെത്തിയ പാസിൽ മാത്തിസ് ടെൽ ആയിരുന്നു സ്കോറർ. സമനിലയെന്ന ആശ്വാസത്തിൽ കളി തുടർന്ന മ്യൂണിക്കുകാരെ നിരാശരാക്കി 87ാം മിനിറ്റിൽ ലാപോർത്തെ വിജയഗോൾ കുറിച്ചു

