ഇരട്ട പിഴപ്പേടിയിൽ ബ്ലാസ്റ്റേഴ്സ്
text_fieldsബംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ തിരിച്ചുവിളിക്കുന്ന പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേഓഫില്‍ ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിനിടെ വിവാദ ഗോളിൽ പ്രതിഷേധിച്ച് കളംവിട്ട കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടിക്ക് സാധ്യത.
അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെയും ഐ.എസ്.എൽ സംഘാടകരുടെയും അച്ചടക്കനടപടികൾ നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ട്. എ.ഐ.എഫ്.എഫ് അഞ്ചു മുതൽ ഏഴു കോടി രൂപ പിഴയിടുമെന്ന് സൂചനയുണ്ട്. അതേസമയം, പോയന്റ് വെട്ടിച്ചുരുക്കുകയോ ടീമിനെ അയോഗ്യരാക്കുകയോ ചെയ്യാനിടയില്ല. ഐ.എസ്.എൽ നടപടിയും പിഴയിലൊതുങ്ങാനാണ് സാധ്യത.
കളിക്കാരെ തിരിച്ചുവിളിച്ച മുഖ്യപരിശീലകൻ ഇവാൻ വുകൊമാനോവിച്ചിനെതിരെയും നടപടിയുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാതെ തിരിച്ചുവിളിക്കുകയായിരുന്നു. സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ലംഘനത്തിനാണ് വൻതുക പിഴയിടുന്നത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ അച്ചടക്കചട്ടം 58 പ്രകാരം ചുരുങ്ങിയത് ആറു ലക്ഷം പിഴയും നിലവിലെ മത്സരങ്ങളിൽ നിന്ന് അയോഗ്യമാക്കുകയോ ഭാവിയിലെ മത്സരങ്ങളിൽനിന്ന് മാറ്റിനിർത്തുകയോ ആണ് ശിക്ഷ.
ഐ.എസ്.എൽ അധികൃതരുടെ അച്ചടക്കനടപടികളും ക്ലബ് നേരിടേണ്ടിവരും. പിഴക്കു പുറമേ, പോയന്റ് വെട്ടിക്കുറക്കാനും സസ്പെൻഡ് ചെയ്യാനും ലീഗിലെ ചട്ടത്തിൽ വകുപ്പുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

