Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോര്‍ചുഗീസ് ഡിഫൻഡർ കാന്‍സലോ ബയേണിൽ
text_fieldsbookmark_border
ബര്‍ലിന്‍: പോര്‍ചുഗീസ് ഡിഫൻഡർ ജാവോ കാന്‍സലോ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിട്ട് ജർമൻ ബുണ്ടസ് ലിഗയിൽ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരത്തെ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക് സ്വന്തമാക്കി. വായ്പ അടിസ്ഥാനത്തിലാണ് കാൻസലോയുടെ വരവ്.
യുവന്റസില്‍നിന്ന് 2019ല്‍ സിറ്റിയിലെത്തിയ ലെഫ്റ്റ് ബാക്കായ കാന്‍സലോ രണ്ടു പ്രീമിയര്‍ ലീഗ് കിരീടം നേടുകയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ഓഫ് ദ സീസണില്‍ അംഗമാകുകയും ചെയ്തിരുന്നു. സിറ്റിക്കായി 98 മത്സരങ്ങള്‍ കളിച്ച താരം അഞ്ചു ഗോളുകള്‍ നേടിയിട്ടുണ്ട്.
സിറ്റിയില്‍ അവസരങ്ങള്‍ കുറഞ്ഞതും കാൻസലോയുടെ മനംമാറ്റത്തിന് കാരണമായി. വിന്റര്‍ സീസണില്‍ ഗോള്‍കീപ്പര്‍ യാന്‍ സോമര്‍, പ്രതിരോധ താരം ഡാലി ബ്ലിന്റ് എന്നിവരെയും ബയേണ്‍ വാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

