Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപോളണ്ടിനെ...

പോളണ്ടിനെ അട്ടിമറിച്ച്​ സ്​ലോവാക്യയുടെ മിന്നൽ തുടക്കം

text_fields
bookmark_border
പോളണ്ടിനെ അട്ടിമറിച്ച്​ സ്​ലോവാക്യയുടെ മിന്നൽ തുടക്കം
cancel

സെൻറ്​ പീറ്റേഴ്​സ്​ബർഗ്​: പോളിഷ്​ സംഘത്തെ അട്ടിമറിച്ച്​ യൂറോ കപ്പിൽ സ്​ലോവാക്യയുടെ മിന്നൽ തുടക്കം. ആവേശം നിറഞ്ഞ മത്സരത്തിൽ 2-1നാണ്​ ലെൻഡോവ്​സ്​കിയുടെ ടീമിനെ സ്​ലോവാക്യ തോൽപിച്ചത്​. വിങ്ങർ റോബർട്ട്​ മകി​‍െൻറ ഒറ്റയാൻ കുതിപ്പിലൂടെയാണ്​ ​സ്​ലോവാക്യ ആദ്യം മുന്നിലെത്തിയത്​. ഒറ്റക്ക്​ പന്തുമായി പോളിഷ്​ പ്രതിരോധ കോട്ടപൊളിച്ച്​ മുന്നേറിയ താരത്തി​‍െൻറ ഷോട്ട്​ വല തുളച്ചു. പോസ്​റ്റിൽ തട്ടിത്തിരിഞ്ഞ പന്ത്​, പോളണ്ട്​ ഗോളി വോഷെ ഷെസെസ്​നിയുടെ ദേഹത്തു​ തട്ടിയാണ്​ വലയ​ിലേക്ക്​ നീങ്ങിയത്​.


ഇത്​ സെൽഫ്​ ഗോളായി പരിഗണിക്കുമെങ്കിലും ഗോളി​‍െൻറ ​െക്രഡിറ്റ്​ പൂർണമായി റോബർട്ട്​ മകിനുതന്നെ. എന്നാൽ, കാരോൾ ലിനെറ്റിയുടെ(46) ഗോളിൽ പോളണ്ട്​ ഒപ്പംപിടിച്ചു. ഇതോടെ മത്സരം ചൂടായി. അധികം വൈകാതെ ഡിഫൻഡർ മിലാൻ സ്​​ക്രിനിയർ(69) സ്​ലോവാക്യയെ വീണ്ടും മുന്നിലെത്തിച്ചു. അതിനിടക്ക്​ മധ്യനിരതാരം ക്രിചോവിയകിന്​ രണ്ടാം മഞ്ഞക്കാർഡും​ കണ്ട്​ പുറത്തുപോകേണ്ടിവന്നത്​ പോളിഷ്​ പടക്ക്​ തിരിച്ചടിയായി​. വിയർത്തുകളിച്ചെങ്കിലും സ്​ലോവാക്യയെ പോളണ്ടിന്​ പിടിച്ചുകെട്ടാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PolandSlovakiaEuro Copa
News Summary - Poland 1-2 Slovakia
Next Story