Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പോഗ്​ബയുടെ ചിറകേറി യുനൈറ്റഡ്​ വീണ്ടും പ്രിമിയർ ലീഗ്​ തലപ്പത്ത്​
cancel
Homechevron_rightSportschevron_rightFootballchevron_rightപോഗ്​ബയുടെ ചിറകേറി...

പോഗ്​ബയുടെ ചിറകേറി യുനൈറ്റഡ്​ വീണ്ടും പ്രിമിയർ ലീഗ്​ തലപ്പത്ത്​

text_fields
bookmark_border


ലണ്ടൻ: മുൻനിരക്കാരെ വരിയിൽ നിർത്തി ഒരു നാൾ മുമ്പ് പ്രിമിയർ ലീഗിൽ ലെസ്റ്റർ പിടിച്ച ഒന്നാം സ്​ഥാനം വീണ്ടെടുത്ത്​ മാഞ്ചസ്റ്റർ യുനൈറ്റഡും പോൾ പോഗ്​ബയും. ആദ്യ മിനിറ്റുകളിൽ മുന്നിലെത്തിയ ഫുൾഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്​ മറികടന്നാണ്​ വീണ്ടും യുനൈറ്റഡ്​ ഒന്നാമന്മാരായത്​.

ഓഫ്​സൈഡ്​ കെണി പൊട്ടിച്ച്​ അഡിമോള ലൂക്​മാൻ അഞ്ചാം മിനിറ്റിൽ​ ഫുൾഹാമിന്​ ലീഡ്​ നൽകി​. പക്ഷേ, അതിവേഗം കളിയിലേക്ക്​ തിരിച്ചുവന്ന യുനൈറ്റഡ്​ 21ാം മിനിറ്റിൽ എഡിൻസൺ കവാനിയിലൂടെ ഒപ്പം പിടിച്ചു. 65ാം മിനിറ്റിൽ പോൾ പോഗ്​ബ വിജയഗോളും നൽകി.

വിജയത്തോടെ യുനൈറ്റഡ്​ 40 പോയിന്‍റുമായി ഒന്നാം സ്​ഥാനത്തേക്കു കയറി. നേരത്തെ അതേ സ്​ഥാനത്തുണ്ടായിരുന്ന ലെസ്റ്ററും മാഞ്ചസ്​റ്റർ സിറ്റിയും രണ്ടു പോയിന്‍റ്​ കുറഞ്ഞ്​ രണ്ടാമതുണ്ട്​. ആസ്​റ്റൺ വില്ലയെ ബുധനാഴ്ച 2-0ന്​ തകർത്തായിരുന്നു ലെസ്റ്റർ ഇടവേളക്കു ശേഷം ചാമ്പ്യൻ സ്വപ്​നങ്ങൾക്ക്​ വീണ്ടും ചിറകു നൽകിയത്​.

പ്രിമിയർ ലീഗിൽ തുടർച്ചയായ 17 കളികൾ പരാജയമറിയാതെ മുന്നേറിയ യുനൈറ്റഡ്​ ഇത്തവണ കിരീട പ്രതീക്ഷയിലാണ്​. എന്നാൽ, ഞായറാഴ്ച ലിവർപൂളിനെതിരെ ​നേടിയ സമനില ആശങ്കകളും നൽകുന്നുണ്ട്​. ഫുൾഹാമിനെതിരെ ആദ്യ അഞ്ചുമിനിറ്റിൽ അശ്രദ്ധയ​ുടെ പേരിൽ വഴങ്ങേണ്ടിവന്ന ഗോളും സോൾഷ്യർ സംഘത്തിന്​ പുനരാലോചന നൽകുന്നു. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ആറു പോയിന്‍റ്​ വ്യത്യാസത്തിൽ നാലാമതുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:premier leaguewinMan United
News Summary - Pogba's magic earns Man United yet another comeback win
Next Story