പോഗ്ബ കളിക്കുമ്പോൾ വീടുകുത്തിത്തുറന്ന് മോഷ്ടാക്കൾ
text_fieldsലണ്ടൻ: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ അത്ലറ്റികോ മഡ്രിഡിനെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡ് കൊമ്പുകോർക്കുമ്പോൾ രണ്ടാം പകുതിയിൽ പകരക്കാരനായി സൂപ്പർ താരം പോൾ പോഗ്ബയും ഇറങ്ങിയിരുന്നു. കളി തോറ്റ് ടീം പുറത്തായതിനു പിറകെ ഇരട്ട ആഘാതമായി പോഗ്ബയെ തേടി മറ്റൊരു വാർത്ത കൂടി എത്തി. താൻ മൈതാനത്തും ഭാര്യ കാണിയായും നിൽക്കെ മക്കളുറങ്ങുന്ന വീട്ടിൽ മോഷ്ടാക്കൾ കയറി. ഇരുവരും ഈ സമയം വീട്ടിലുണ്ടാകില്ലെന്ന ഉറപ്പിലാണ് മോഷ്ടാക്കൾ എത്തിയത്.
ടീം ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായ ഞെട്ടലിൽ നിൽക്കെയാണ് വീട്ടിൽ കാവലുണ്ടായിരുന്ന സ്ത്രീ വിളിച്ച് വിവരമറിയിക്കുന്നത്. മൂന്നും ഒന്നും വയസ്സുള്ള മക്കളായിരുന്നു വീട്ടിൽ ആയക്കൊപ്പമുണ്ടായിരുന്നത്. സംഭവം പോഗ്ബ തന്നെയാണ് സമൂഹ മാധ്യമങ്ങൾ വഴി പുറംലോകത്തെ അറിയിച്ചത്. മക്കൾ സുരക്ഷിതരായിരുന്നുവെന്നും ഈ സമയം വീട്ടിലില്ലാതിരുന്നത് ഞെട്ടലായെന്നും താരം സമൂഹ മാധ്യമത്തിൽ കുറിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

