'അഭിമാനിക്കാവുന്ന നേട്ടം'; ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള ടീമിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു
text_fieldsതിരുവനന്തപുരം: ഐലീഗ് കിരീടം നേടിയ ഗോകുലം കേരള ഫുട്ബാൾ ടീമിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.കേരളത്തിന്റെ കായിക മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
''ഐ ലീഗ് കിരീടം നേടിയ ഗോകുലം ഫുട്ബോൾ ക്ലബിനെ അഭിനന്ദിക്കുന്നു. കേരളത്തിന്റെ കായിക മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്. മികച്ച പ്രകടനത്തിലൂടെ കിരീടം നേടിയ ടീമിനും പരിശീലകർക്കും അഭിനന്ദനങ്ങൾ. ഭാവിയിൽ കൂടുതൽ നേട്ടങ്ങൾക്ക് ഈ വിജയം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു.'' -മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഐലീഗിൽ നിർണായകമായ മത്സരത്തിൽ വു (ടിഡിം റോഡ് അത്ലറ്റിക് യൂനിയൻ) എഫ്.സിയെ 4-1ന് തകർത്താണ് ഗോകുലം കിരീടം നേടിയത്. രണ്ടുവർഷം മുമ്പ് ഡ്യുറാൻഡ് കപ്പ് നേടി കേരളത്തിെൻറ അഭിമാനമായ ഗോകുലം ഇത്തവണ ഐ ലീഗ്/ദേശീയ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമായാണ് ഇന്ത്യൻ ഫുട്ബാളിെൻറ ചരിത്രത്താളുകളിൽ തങ്കലിപികളിൽ ക്ലബിെൻറ പേര് എഴുതിച്ചേർത്തത്.

