Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ഇരട്ട ഹാട്രിക്';...

'ഇരട്ട ഹാട്രിക്'; യുണൈറ്റഡിനെ തരിപ്പണമാക്കി മാഞ്ചസ്റ്റർ സിറ്റി

text_fields
bookmark_border
ഇരട്ട ഹാട്രിക്; യുണൈറ്റഡിനെ തരിപ്പണമാക്കി മാഞ്ചസ്റ്റർ സിറ്റി
cancel

മാ​ഞ്ച​സ്റ്റ​ർ സി​റ്റി: തു​ട​ർ​ച്ച​യാ​യ നാ​ലു വി​ജ​യ​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലെ​ത്തി​യ മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​ന് ന​ഗ​ര​വൈ​രി​ക​ളാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് മു​ന്നി​ൽ കാ​ലി​ട​റി. അ​ല​മാ​ല ക​ണ​ക്കെ ആ​ർ​ത്ത​ല​ച്ചെ​ത്തി​യ സി​റ്റി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ പ​ക​ച്ച യു​നൈ​റ്റ​ഡ് 6-3നാ​ണ് തോ​റ്റ​ത്. സ്റ്റാ​ർ സ്ട്രൈ​ക്ക​ർ എ​ർ​ലി​ങ് ഹാ​ല​ൻ​ഡും വിം​ഗ​ർ ഫി​ൽ ഫോ​ഡ​നും ഹാ​ട്രി​ക്കു​മാ​യി ക​ളം​നി​റ​ഞ്ഞ​പ്പോ​ൾ യു​നൈ​റ്റ​ഡി​ന്റെ ആ​ശ്വാ​സ ഗോ​ളു​ക​ൾ ആ​ന്റ​ണി മാ​ർ​സ്യ​ലി​ന്റെ​യും (2) ആ​ന്റ​ണി​യു​ടെ​യും വ​ക​യാ​യി​രു​ന്നു.

എ​ട്ടു ക​ളി​ക​ളി​ൽ 20 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സി​റ്റി. ആ​ഴ്സ​ന​ൽ (21) മു​ന്നി​ൽ. ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ 12 പോ​യ​ന്റു​മാ​യി ആ​റാ​മ​താ​ണ് യു​നൈ​റ്റ​ഡ്.

സ്വ​ന്തം ത​ട്ട​ക​മാ​യ ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം മു​ത​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ പെ​പ് ഗ്വാ​ർ​ഡി​യോ​ള​യു​ടെ ടീം ​ആ​ദ്യ പ​കു​തി​യി​ൽ​ത​ന്നെ 4-0ത്തി​ന് മു​ന്നി​ലെ​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ സി​റ്റി​യെ ര​ണ്ടു ഗോ​ൾ മാ​ത്ര​മേ നേ​ടാ​ൻ അ​നു​വ​ദി​ച്ചു​ള്ളൂ​വെ​ന്ന​തും മൂ​ന്നു ഗോ​ൾ സ്കോ​ർ ചെ​യ്തു എ​ന്ന​തും മാ​ത്ര​മാ​ണ് എ​റി​ക് ടെ​ൻ​ഹ ഹാ​ഗി​ന്റെ ടീ​മി​ന് ആ​ശ്വ​സി​ക്കാ​നു​ള്ള​ത്.

ഹോം ​ഗ്രൗ​ണ്ടി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ഹാ​ട്രി​ക് സ്വ​ന്ത​മാ​ക്കി​യ ഹാ​ല​ൻ​ഡ് എ​ട്ടു ​ക​ളി​ക​ളി​ൽ 14 ഗോ​ളു​മാ​യി ടോ​പ്സ്കോ​റ​ർ സ്ഥാ​ന​ത്താ​ണ്. ടോ​ട്ട​ൻ​ഹാ​മി​നെ 3-1ന് ​തോ​ൽ​പി​ച്ചാ​ണ് ആ​ഴ്സ​ന​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി​യ​ത്. ചെ​ൽ​സി 2-1ന് ​ക്രി​സ്റ്റ​ൽ പാ​ല​സി​നെ തോ​ൽ​പി​ച്ച​പ്പോ​ൾ ലി​വ​ർ​പൂ​ളി​നെ ബ്രൈ​റ്റ​ൺ 3-3ന് ​സ​മ​നി​ല​യി​ൽ ത​ള​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester CityErling HaalandEnglish Premier LeagueManchester United FCPhil Foden
News Summary - Phil Foden and Erling Haaland destroy Manchester United
Next Story