ഇവാൻ പെരിസിച്ചിന് കോവിഡ്; ക്രൊയേഷ്യക്ക് ആശങ്ക
text_fieldsലണ്ടൻ: ക്രൊയേഷ്യയുടെ സൂപ്പർ താരം ഇവാൻ പെരിസിച്ചിന് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പ്രീ ക്വാർട്ടറിൽ കരുത്തരായ സ്പെയിനിനെ നേരിടാനൊരുങ്ങുന്ന ക്രൊയേഷ്യക്ക് താരത്തിെൻറ അഭാവം തിരിച്ചടിയാണ്. മറ്റു താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല എന്നാണ് ക്രൊയേഷ്യൻ ടീം നൽകുന്ന വിവരം. ഡെന്മാർക്കിെൻറ തലസ്ഥാനമായ കോപ്പൻ ഹേഗനിലാണ് ക്രൊയേഷ്യ-സ്പെയിൻ പോരാട്ടം.
''പെരിസിച്ചിനെ മെഡിക്കൽ ടീം ഐസൊലേഷനിൽ ആക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൃത്യമായ വിവരം അധികൃതർക്ക് കൈമാറിയിട്ടുണ്ട്. പെരിസിച്ച് പത്തുദിവസം സ്വയം ഐസൊലേഷനിൽ കഴിയും. ക്രൊയേഷ്യയുടെ ഇനിയുള്ള മത്സരങ്ങളിൽ പെരിസിച്ച് പങ്കെടുക്കില്ല. മറ്റുള്ള താരങ്ങളെല്ലാം കോവിഡ് നെഗറ്റീവ് ആണ്'' -ക്രൊയേഷ്യൻ ടീം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ചെക്ക് റിപ്പബ്ലിക്കിനെതിരെ നിർണായക മത്സരത്തിൽ ഗോൾ കുറിച്ച പെരിസിച്ച് സ്കോട്ട്ലൻഡിനെതിരെ ഗ്രൂപ്പിലെ അവസാന മത്സരത്തിലും ഗോൾ കുറിച്ചിരുന്നു. 2018 ലോകകപ്പിൽ റണ്ണർ അപ്പായ ക്രൊയേഷ്യൻ പ്രകടനത്തിൽ നിർണായക പങ്കുവഹിച്ച താരം മൂന്നുഗോളുകളും കുറിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

