Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാഞ്ചസ്റ്റർ...

മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ പുതുക്കി ഗാർഡിയോള

text_fields
bookmark_border
Pep Guardiola
cancel

ലണ്ടൻ: ഇംഗ്ലീഷ് ലീഗിൽ സമാനതകളില്ലാത്ത കുതിപ്പിന് മാഞ്ചസ്റ്റർ സിറ്റിയെ കൈപിടിച്ച പരിശീലകൻ പെപ് ഗാർഡിയോളയുമായി കരാർ പുതുക്കി ക്ലബ്. രണ്ടു വർഷത്തേക്കാണ് 51കാരനുമായി വീണ്ടും കരാറിലെത്തിയത്. ആറു വർഷം മുമ്പ് സിറ്റിയിലെത്തിയ ഗാർഡിയോളക്കൊപ്പം നാലു തവണ പ്രിമിയർ ലീഗ് കിരീടം നേടിയ ടീം മറ്റു ഏഴു മുൻനിര കിരീടങ്ങളും ചൂടിയിരുന്നു. ഈ സീസണിൽ ഗണ്ണേഴ്സിനു പിറകിൽ രണ്ടാം സ്ഥാനത്തുള്ള സിറ്റി നിലവിലെ ചാമ്പ്യന്മാരാണ്. കരാർ പുതുക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ക്ലബ് ചെയർമാൻ ഖൽദൂൻ അൽമുബാറക് പറഞ്ഞു.

മുമ്പ് ബാഴ്സലോണ, ബയേൺ മ്യൂണിക് ടീമുകളെയും താരം പരിശീലിപ്പിച്ചിട്ടുണ്ട്. ലാ ലിഗ ടീമിനൊപ്പം നിന്ന നാലുവർഷത്തിനിടെ 14 കിരീടങ്ങളാണ് ബാഴ്സ നേടിയിരുന്നത്. മൂന്നു തവണ ലാ ലിഗ ചാമ്പ്യൻമാരായ കറ്റാലന്മാർ രണ്ടു തവണ ചാമ്പ്യൻസ് ലീഗിലും മുത്തമിട്ടു. ബയേണിനൊപ്പം മൂന്നു തവണ ബുണ്ടസ് ലിഗ ചാമ്പ്യൻമാരായി. 2016ലാണ് സിറ്റിയിലെത്തുന്നത്. യൂറോപ്യൻ ലീഗുകളിൽ ഏറ്റവും കൂടുതൽ കിരീടം ചൂടിയ പരിശീലകരിലൊരാളാണ് ​ഗാർഡിയോള.

Show Full Article
TAGS:Pep Guardiola Manchester City 
News Summary - Pep Guardiola: Manchester City manager signs contract extension to 2025
Next Story