Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂറോ കപ്പ്​...

യൂറോ കപ്പ്​ മത്സരത്തിന് മുമ്പ് പാരച്യൂട്ടിൽ പറന്നെത്തി പ്രതിഷേധം; നിരവധി കാണികൾക്ക്​ പരിക്ക്​

text_fields
bookmark_border
UEFA parachute incident
cancel
camera_alt

പ്രതിഷേധക്കാരൻ പാരച്യൂട്ടിൽ ഗ്രൗണ്ടിൽ പറന്നിറങ്ങുന്നു

മ്യൂണിക്ക്: യൂറോ കപ്പിൽ ജർമനി-ഫ്രാൻസ് മത്സരത്തിന് മുമ്പ് പാരച്യൂട്ടിൽ പറന്നെത്തിയ പ്രതിഷേധക്കാരന്​ നിയന്ത്രണം തെറ്റിയതിനെ തുടർന്ന്​ കാണികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. മ്യൂണിക്കിലെ അലിയൻസ് അരീന സ്റ്റേഡിയത്തിലേക്ക് 'കിക്ക് ഔട്ട് ഓയിൽ', 'ഗ്രീൻപീസ്' എന്നിങ്ങനെ എഴുതിയിരുന്ന മഞ്ഞ പാരച്യൂട്ടിലാണ് പ്രതിഷേധക്കാരൻ പറന്നിറങ്ങിയത്. സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയിൽ പിടിപ്പിച്ചിരുന്ന ഓവർഹെഡ് ക്യാമറയുടെ വയറിൽ കുരുങ്ങി പാരച്യൂട്ടിന്‍റെ നിയന്ത്രണം തെറ്റുകയും കാണികൾക്ക്​ ഇടയിലൂടെ പറന്ന്​ താഴെ വീഴുകയായിരുന്നു. ഇതിലാണ്​ നിരവധി കാണികൾക്ക്​ പരിക്കേറ്റത്​. അവശിഷ്​ടങ്ങൾ ദേഹത്തേക്ക്​ വീഴാതെ ഫ്രാൻസ് പരിശീലകൻ ദെഷാംപ്സ്​ രക്ഷപ്പെട്ടത്​ തലനാരിഴയ്ക്കാണ്. കാണികൾക്ക്​ മാത്രമല്ല പാരച്യൂട്ടിലെത്തിയ പ്രതിഷേധക്കാരനും പരിക്കേറ്റു.

'വീണ്ടുവിചാരമില്ലാത്ത, വളരെ അപകടം പിടിച്ച പ്രവൃത്തി' എന്ന്​ ഈ പ്രതിഷേധത്തെ കുറ്റപ്പെടുത്തിയ യുവേഫ അധികൃതർ ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. കാണികളിൽ ചിലർ പരിക്കേറ്റ്​ ആശുപത്രിയിലാണെന്നും അവർ പറഞ്ഞു. സാഹചര്യം ഇതിലും മോശമായിരുന്നെങ്കിൽ മത്സരംതന്നെ ഉപേക്ഷിക്കേണ്ടി വരുമായിരുന്നെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി.

ജർമൻ ഫുട്ബാൾ ഫെഡറേഷനും പ്രതിഷേധക്കാരെ തള്ളി രംഗത്തെത്തി. നിയമ നടപടികൾ സ്വീകരിക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി. അംഗീകാരിക്കാൻ കഴിയാത്ത പ്രവൃത്തിയായിരുന്നു ആ പ്രതിഷേധമെന്ന്​​ ജർമ്മൻ ടീം വക്​താവ്​ ജെൻസ്​ ​ഗ്രിറ്റ്​നർ പറഞ്ഞു.

പാരച്യൂട്ടിന്‍റെ ഭാഗങ്ങൾ കാണികളുടെ തലക്ക്​ അടിച്ചിരുന്നെങ്കിൽ മരണം ​വരെ സംഭവിക്കുമായിരുന്നു. ഗ്രൗണ്ടിൽ പാരച്യൂട്ട്​ ഇറക്കുന്നതിൽ വിജയിച്ച പ്രതിഷേധക്കാരൻ ജർമ്മൻ താരങ്ങളായ അ​​​േന്‍റാണിയോ റൂഡിഗർ, റോബിൻ ജോസെൻസ്​ എന്നിവർക്ക്​ അരികിലാണ്​ വീണത്​. ഇയാളെ പിന്നീട്​ സു​രക്ഷാ ഉദ്യോഗസ്​ഥർ ഗ്രൗണ്ടിൽ നിന്ന്​ നീക്കി. വൈദ്യ പരിചരണവും നൽകി.

സംഭവത്തിൽ ക്ഷമ ചോദിച്ച് ഗ്രീൻപീസ് ജർമനിയും രംഗത്തെത്തി. യുവേഫക്കും ടൂർണമെന്‍റിലെ പ്രധാന സ്പോൺസർമാരായ റഷ്യൻ സ്റ്റേറ്റ് എനർജി കോർപറേഷനായ ഗ്യാസ്പ്രോമിനുമെതിരെ ഗ്രീൻപീസിന്‍റെ പ്രതിഷേധം നേരത്തേയും ഉയർന്നിട്ടുണ്ട്​. 2013ലെ ചാമ്പ്യൻസ് ലീഗിലായിരുന്നു ഈ പ്രതിഷേധം. അന്ന്​ ഗ്രീൻപീസ്​ പ്രവർത്തകർ സ്​റ്റേഡിയത്തിന്​ മുകളിൽ നിന്ന്​ കയറിൽ ഊർന്നിറങ്ങിയാണ്​ ബാനർ ഉയർത്തി പ്രതിഷേധിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:euro cup 2021parachuting protestor at Euro cup
News Summary - People hurt by parachuting protestor at Euro cup
Next Story