Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡിബാലയെ...

ഡിബാലയെ തിരിച്ചുവിളിച്ചു; ബ്രസീലിനെതിരായ ലോകകപ്പ്​ യോഗ്യത മത്സരത്തിനുള്ള അർജന്‍റീന ടീമായി

text_fields
bookmark_border
messi-dybala
cancel
camera_alt

ഡി​ബാ​ല മെസ്സിക്കൊപ്പം

ബ്വേനസ്​ അയ്​റിസ്​: ബ്രസീലിനെതിരായ ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരത്തിനുള്ള അർജന്‍റീന ടീമിനെ പ്രഖ്യാപിച്ചു. രണ്ടു വർഷത്തിന്​ ശേഷം സൂപ്പർ താരം പൗളോ ഡിബാലയെ ടീമിലേക്ക്​ തിരിച്ചു വിളിച്ചു. ഇറ്റാലിയൻ ലീഗിൽ യുവന്‍റസിനായി സീസൺ ആരംഭം ഗംഭീരമാക്കിയതിന്​ പിന്നാലെയാണ്​ ഡിബാലക്ക്​ ദേശീയ ടീമിലേക്ക്​ വിളിയെത്തിയത്​. ​

സ്റ്റാർ സ്​ട്രൈക്കർ സെർജിയോ അഗ്യൂറോ പരിക്കേറ്റ്​ പുറത്തായതോടെയാണ്​ സെപ്​റ്റംബറിൽ നടക്കുന്ന യോഗ്യത റൗണ്ട്​ മത്സരങ്ങൾക്കുള്ള ടീമിൽ ഡിബാലക്ക്​ ഇടം ലഭിച്ചത്​. 2019 കോപ അമേരിക്ക ടീമിലുണ്ടായിരുന്ന ഡിബാല 29 മത്സരങ്ങളിലാണ്​ ദേശീയ കുപ്പായമണിഞ്ഞത്​.


പി.എസ്​.ജിയിലെ സഹതാരങ്ങളായ ശേഷം ലയണൽ മെസ്സിയും നെയ്​മറും ആദ്യമായി പരസ്​പരം പോരാടുന്ന മത്സരം സെപ്​റ്റംബർ അഞ്ചിനാണ്​ നടക്കുന്നത്​. അവസാനം ഇരുവരും ഏറ്റുമുട്ടിയ കോപ്പ അമേരിക്ക ഫൈനലിൽ അർജന്‍റീന ബ്രസീലിനെ 1-0ത്തിന്​ തോൽപിച്ചിരുന്നു. കോപ കിരീടം നേടിയ ടീമിലെ ഭൂരിഭാഗം കളിക്കാരെയും കോച്ച്​ ലയണൽ സ്​കളോനി ടീമിലെടുത്തിട്ടുണ്ട്​.

യോഗ്യത റൗണ്ടിൽ ലാറ്റിനമേരിക്കയിൽ ആറ്​ മത്സരങ്ങളിൽ നിന്ന്​ 18 പോയിന്‍റുമായി ബ്രസീലാണ്​ ഒന്നാമത്​. 12 പോയിന്‍റുമായി അർജന്‍റീന രണ്ടാമതാണ്​.

സ്​ക്വാഡ്​:

ഗോൾകീപ്പർമാർ: ഫ്രാ​ങ്കോ അർമാനി (റിവർ​പ്ലേറ്റ്​), എമിലിയാനോ മാർട്ടിനസ്​ (ആസ്റ്റൺ വില്ല), യുവാൻ മുസ്സോ (അത്​ലാന്‍റ), ജെറോനിമോ റുല്ലി (വിയ്യാറയൽ)

ഡിഫൻഡർമാർ: ഗോൺസായോ മോണ്ടീൽ, മാർകോസ്​ അക്യുന (സെവിയ്യ), നഹുവേൽ മോലിന (ഉദീനസെ), ക്രിസ്റ്റ്യൻ റൊമേരോ (ടോട്ടൻഹാം), നികോളസ്​ ഒട്ടമെൻഡി (ബെനഫിക്ക), യുവാൻ ഫോയ്​ത്ത്​ (വിയ്യാറയൽ), ലൂകാസ്​ മാർട്ടിനസ്​ (ഫിയോറന്‍റീന), ജർമൻ പെസെല്ല (ബെറ്റിസ്​), ലിസാന്ദ്രോ മാർട്ടിനസ്​, നികോളസ്​ താഗ്ലിയാഫിക്കോ (അയാക്​സ്​)

മിഡ്​ഫീൽഡർമാർ: റോഡ്രിഗോ ഡി പോൾ (അത്​ലറ്റികോ മഡ്രിഡ്​), ലിയാണ്ട്രോ പരേഡസ്​ (പി.എസ്​.ജി), ജിയോവനി ​ലോ സെൽസോ (ടോട്ടൻഹാം), എക്​സിക്വിൽ പലാസിയോസ്​ (ബയേർ ലെവർകുസൻ), ഗ്വിഡോ റോഡ്രിഗസ്​ (ബെറ്റിസ്​), നികോളസ്​ ഡോമിൻഗസ്​ (ബോളോന), എമിലിയാനോ ബ്വൻഡിയ (ആസ്റ്റൺ വില്ല), അലക്​സാന്ദ്രോ ഗോമസ്​ (സെവിയ്യ)

ഫോർവേഡ്​സ്​: ലയണൽ മെസ്സി, എയ്​ഞ്ചൽ ഡി മരിയ (പി.എസ്​.ജി), ലോതാറോ മാർട്ടിനസ്​ (ഇന്‍റർ മിലാൻ), നികോളസ്​ ഗോൺസാലസ്​ (ഫിയോറന്‍റീന), എയ്​ഞ്ചൽ കൊറിയ (അത്​ലറ്റിക്കോ), പൗളോ ഡിബാല (യുവന്‍റസ്​), ജൂലിയൻ ആൽവറസ്​ (റിവർപ്ലേറ്റ്​), ജോക്വിൻ ​കൊറിയ (ലാസിയോ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentina vs brazilworld cup qualifierPaulo Dybala
News Summary - Paulo Dybala recalled Argentina squad ready for World Cup qualifiers against brazil
Next Story