മത്സരത്തിനിടെ റമദാൻ നോമ്പുതുറന്ന് പോൾ പോഗ്ബ; ചിത്രം പങ്കുവെച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്
text_fieldsലണ്ടൻ: യൂറാപ്പ ലീഗ് മത്സരത്തിനിടെ റമദാൻ നോമ്പുതുറക്കുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ സൂപ്പർ താരം പോൾ പോഗ്ബയുടെ ചിത്രങ്ങൾ വൈറലാകുന്നു. കളിക്കിടെ നോമ്പുതുറക്കുന്ന ചിത്രങ്ങൾ മാഞ്ചസ്റ്റർ യുനൈറ്റഡ് തന്നെയാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തുവിട്ടത്. കളിക്കിടെ വെള്ളം കുടിച്ച് നോമ്പ് തുറന്ന പോഗ്ബ മത്സരം തീർന്നശേഷം ഡിന്നർ കഴിച്ചുവെന്ന തലക്കെട്ടോടെയാണ് യുനൈറ്റഡ് ചിത്രം പങ്കുവെച്ചത്.
മത്സരത്തിൽ എ.എസ് റോമയെ യുനൈറ്റഡ് രണ്ടിനെതിരെ ആറുഗോളുകൾക്ക് തകർത്തിരുന്നു. ബ്രൂേണാ ഫെർണാണ്ടസും എഡിൻസൺ കവാനിയും ഇരട്ട ഗോളുകളുമായി കളംനിറഞ്ഞ മത്സരത്തിൽ പോഗ്ബയും ഗ്രീൻവുഡും ഓരോ ഗോളും നേടിയിരുന്നു.
ഫ്രാൻസിന്റെ ലോകകപ്പ് ജേതാക്കളായ ടീമിൽ അംഗമായ പോഗ്ബ 2016ൽ റെക്കോർഡ് തുകക്കാണ് മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയത്. ഗിനിയൻ വംശജനായ പോഗ്ബ ഇസ്ലാം മത വിശ്വാസിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

