ഇന്ത്യക്കെതിരെയുള്ള സമനിലയ്ക്ക് കാരണം ബംഗളൂരുവിലെ ഗതാഗത കുരുക്ക്; വിമർശനവുമായി പനാമ പരിശീലകൻ
text_fieldsബംഗളൂരു: ഇന്ത്യക്കെതിരെയായ സൗഹൃദ മത്സരത്തിൽ സമനില വഴങ്ങിയതിന് പിന്നാലെ ബംഗളൂരുവിലെ ഗതാഗത കുരുക്കിനെ രൂക്ഷമായി വിമർശിച്ച് പനാമ പരിശീലകൻ തോമസ് ക്രിസ്റ്റ്യന്‍സെന്‍. ബെംഗളൂരുവിൽ അനുഭവപ്പെട്ട കടുത്ത ഗതാഗതക്കുരുക്കും മോശം യാത്രാസൗകര്യങ്ങളുമാണ് പ്രകടനങ്ങളെ ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ടീമിന് മത്സരത്തിനായി സ്റ്റേഡിയത്തിൽ എത്താൻ കടുത്ത ട്രാഫിക്കിൽ രണ്ട് മണിക്കൂറോളം യാത്ര ചെയ്യേണ്ടിവന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
"ഇത് ഒഴിവുകഴിവായി പറയുന്നതാണെന്ന് കരുതരുത്, എന്നാല്‍ സ്റ്റേഡിയത്തിലെത്താന്‍ ട്രാഫിക്കില്‍ രണ്ട് മണിക്കൂര്‍ ബസില്‍ ഇരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇവിടത്തെ ലോജിസ്റ്റിക്സും യാത്രയും സങ്കീർണ്ണമായിരുന്നു. നമ്മുടെ കളിക്കാർ കൂടുതൽ മികച്ചത് അർഹിക്കുന്നതിനാൽ ഇത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ ഇനിയെങ്കിലും കൂടുതല്‍ ശ്രദ്ധാലുക്കളാകേണ്ടതുണ്ട്." ക്രിസ്റ്റ്യന്‍സെന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, യാത്ര പ്രശ്നങ്ങൾ നേരിട്ടെങ്കിലും സമനിലയുടെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും തോമസ് ക്രിസ്റ്റ്യന്‍സെന്‍ വ്യക്തമാക്കി. ഇന്ത്യക്കെതിരായ മത്സരത്തിൽ അഞ്ച് പുതുമുഖ താരങ്ങൾക്ക് അവസരം നൽകിയതിലൂടെ ഒരു പുതിയ തലമുറ മാറ്റത്തിനാണ് പനാമ തുടക്കമിട്ടിരിക്കുന്നത്. 'ഒരു ജനറേഷനല്‍ മാറ്റം ഒരിക്കലും എളുപ്പമല്ല. ഇന്ന് അഞ്ച് താരങ്ങള്‍ ആദ്യമായി ആദ്യ ഇലവനില്‍ കളിച്ചു. മത്സരഫലത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം എന്റേതാണ്. യാത്രയും ലോജിസ്റ്റിക് പ്രശ്‌നങ്ങളും കാരണം ഞങ്ങള്‍ക്ക് പരിശീലിക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ല. പക്ഷേ, അഞ്ച് പുതുമുഖങ്ങൾക്ക് അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഈ അനുഭവത്തിൽ നിന്ന് നമ്മൾ പഠിക്കേണ്ടതുണ്ട്." ക്രിസ്റ്റ്യന്‍സെന്‍ പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യയുടെ പ്രകടനത്തെയും ക്രിസ്റ്റ്യന്‍സെന്‍ പ്രശംസിച്ചു. ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് നടത്തിയതെന്നും ടീമിൽ മികച്ച കളിക്കാറുണ്ടെന്നും പറഞ്ഞ അദ്ദേഹം സമയം നൽകിയാൽ ടീമിന് മുന്നേറാൻ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.
പനാമക്കെതിരായ മത്സരത്തിൽ പ്രതിരോധ നിരയിലുണ്ടായ വിടവുകളും സംഘാടനമില്ലായ്മയും മുതലെടുത്ത് 41-ാം മിനിറ്റില്‍ റയാന്‍ വില്യംസിലൂടെ ഇന്ത്യയാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. 68-ാം മിനിറ്റില്‍ ഒമര്‍ ജാവിയര്‍ വലെന്‍സിയയിലൂടെ പനാമ സമനില പിടിക്കുകയായിരുന്നു.
അതേസമയം, ഇന്ത്യൻ ടീം ലോക ചാമ്പ്യന്മാരായ ബ്രസീലിനെ നേരിടാൻ ഒരുങ്ങുകയാണ്. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. പിന്നാലെ ഇന്ത്യ കൊൽക്കത്തയിൽ വെച്ച് തന്നെ ഒക്ടോബര്‍ 6-ന് ഉറുഗ്വെയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

