യഹ്യ സിന്‍വാറിന്റെ ‘സ്റ്റൈലിൽ’ ഗോൾനേട്ടം ആഘോഷിച്ച് ഫലസ്തീൻ താരം
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ ‘സ്റ്റൈലില്‍’ ഗോള്‍നേട്ടം ആഘോഷിച്ച് ഫലസ്തീൻ ഫുട്ബാൾ താരം വിസാം അബു അലി. ഈജിപ്തിന്റെ അല്‍ അഹ്ലി ക്ലബിന്റെ താരം കൂടിയായ വിസാമിന്റെ ഗോള്‍നേട്ടം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കഴിഞ്ഞദിവസം ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് മത്സരത്തിൽ യു.എ.ഇ ക്ലബ് അല്‍ ഐന്‍ എഫ്.സിക്കെതിരെ 30ാം മിനിറ്റിൽ ഗോൾ നേടിയതിനു പിന്നാലെയാണ് താരത്തിന്റെ വ്യത്യസ്ത ആഘോഷം. മൈതാനത്തിന്റെ ഒരു മൂലയിലേക്ക് ഓടിയ അലി, അവിടെ വെച്ചിരുന്ന കസേരയിൽ സിന്‍വാര്‍ പുഞ്ചിരിച്ചുകൊണ്ട് കാലിനുമേല്‍ കാല് കയറ്റിവെച്ച് സോഫയില്‍ ഇരിക്കുന്ന രീതിയിൽ ഇരുന്നാണ് ഗോള്‍നേട്ടം ആഘോഷിച്ചത്.
ഇസ്രായേൽ ആക്രമണത്തിൽ സിൻവാർ കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് സോഫയില്‍ ഇരിക്കുന്ന സിന്‍വാറിന്റെ അവസാന നിമിഷങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇസ്രായേൽ സൈന്യത്തിന്റെ ഡ്രോൺ പകർത്തിയതാണ് ഈ ദൃശ്യം. വലതുകൈക്ക് പരിക്കേറ്റ അദ്ദേഹം കൈയിലുണ്ടായിരുന്ന വടിയെടുത്ത് ഡ്രോണിന് നേരെ എറിയുന്നതാണ് വിഡിയോ. ഒക്ടോബര്‍ 16നാണ് സിന്‍വാര്‍ കൊല്ലപ്പെടുന്നത്. മത്സരത്തില്‍ അല്‍ അഹ്ലി ക്ലബ് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ജയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

