ഫ്രാൻസിന് തിരിച്ചടി; പരിക്കേറ്റ ഡെംബലെ പുറത്ത്
text_fieldsബുഡാപെസ്റ്റ്: ലോകചാമ്പ്യന്മാരായ ഫ്രാൻസിന് തിരിച്ചടിയായി യുവതാരം ഉസ്മാനെ ഡെംബലെയുടെ പരിക്ക്. ഹംഗറിക്കെതിരായ മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങിയ താരം മുട്ടിന് പരിക്കേറ്റ് തിരിച്ചുകയറിയിരുന്നു. പരിക്ക് പെട്ടെന്ന് മാറില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചതോടെയാണ് താരം ടൂർണമെൻറിൽനിന്ന് പുറത്താവുമെന്ന് ഉറപ്പായത്.
ഹംഗറിക്കെതിരായ മത്സരത്തിെൻറ 57ാം മിനിറ്റിൽ റാബിയോട്ടിന് പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. മൂന്നു മിനിറ്റിനുള്ളിൽ തന്നെ പരിക്കേറ്റ് താരത്തിന് കളം വിടേണ്ടി വന്നു. പോർചുഗലിനെതിരെ നിർണായക മത്സരത്തിനൊരുങ്ങുന്ന ഫ്രാൻസിന് യുവതാരത്തിെൻറ അഭാവം വെല്ലുവിളിയാവും. 2017ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽനിന്ന് ബാഴ്സലോണയിലെത്തിയതു മുതൽ താ

