ഗൾഫ് കപ്പ് സെമിയിൽ ഒമാൻ യു.എ.ഇയെ നേരിടും
text_fieldsമസ്കത്ത്/ജിദ്ദ: ഗൾഫ് കപ്പ് 27-ആം പതിപ്പിന്റെ സെമി ഫൈനലിൽ ഒമാനും യു.എ.ഇയും കൊമ്പുകോർക്കും. ശനിയാഴ്ച ഒമാൻ സമയം രാത്രി 10.30 ന് ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റിയിലാണ് ആവേശകരമായ പോരാട്ടം അരങ്ങേറുക. ബുധനാഴ്ച നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ യു.എ.ഇയും ഖത്തറും 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞതോടെയാണ് സെമി ഫൈനൽ ലൈനപ്പ് വ്യക്തമായത്.
രണ്ടു ജയവും ഒരു സമനിലയുമായി ഏഴുപോയന്റുമായി ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് യു.എ.ഇ സെമിയിലെത്തിയത്. ഏഴുപോയന്റുള്ള ഖത്തർ ഗോൾ വ്യത്യാസത്തിൽ ബി ഗ്രൂപ്പിൽ രണ്ടാമതായി.
ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് ഒമാശന്റ സെമി പ്രവേശം. കഴിഞ്ഞ മത്സരത്തിൽ കുവൈത്തിനെ 3-1 ന് പരാജയപ്പെടുത്തിയ ഒമാന് ഒാരോ ജയവും സമനിലയും തോൽവിയുമാണ് ക്രെഡിറ്റിലുള്ളത്. ഗ്രൂപ്പിൽ ഇറാഖിനും നാലു പോയിന്റായതോടെ നറുക്കെടുപ്പിലൂടെയാണ് ഒമാൻ സെമി ബർത്ത് ഉറപ്പിച്ചത്. ശനിയാഴ്ച രാത്രി ഒമാൻ സമയം ഏഴിന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ സൗദി അറേബ്യയും ഖത്തറും തമ്മിൽ ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

