Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജിറൂദിന്‍റെ...

ജിറൂദിന്‍റെ അക്രോബാറ്റിക്​ ഗോളിൽ ചെൽസി, തേരോട്ടം തുടർന്ന്​ ബയേൺ

text_fields
bookmark_border
Olivier Giroud
cancel

മഡ്രിഡ്​: പുതിയ കോച്ച്​ തോമസ്​ ടുഷൽ ചുമതലയേറ്റ ശേഷമുള്ള ചെൽസിയുടെ നല്ല കാലം തുടരുന്നു. ലാലിഗയിൽ ഉജ്ജ്വലമായി പന്തുതട്ടി മുന്നേറുന്ന അത്​ലറ്റിക്കോ മഡ്രിഡിനെ അവരുടെ തട്ടകത്തിൽ വീഴ്​ത്തിയാണ്​ ചെൽസി ചാമ്പ്യൻസ്​ലീഗിൽ നിർണായക ലീഡ്​ സ്വന്തമാക്കിയത്​.കളിയുടെ സമസ്​ത മേഖലകളിലും അത്​ലറ്റിക്കോയെ അപ്രസക്തമാക്കിയാണ്​ ചെൽസി മഡ്രിഡിൽ വിജയക്കൊടി നാട്ടിയത്​.


അത്​ലറ്റിക്കോയെ നിരന്തരം സമ്മർദ്ദത്തിലാക്കിയ ചെൽസിയുടെ ശ്രമങ്ങൾക്ക്​ 68ാം മിനിറ്റിലാണ്​ ഫലം കണ്ടത്​. പെനൽറ്റി ബോക്​സിൽ നിന്നും അലോൺസോ ഉയർത്തി നൽകിയ പന്ത്​ അക്രോബാറ്റിക്​ കിക്കിലൂടെ ജിറൂദ്​ വലയിലെത്തിക്കുകയായിരുന്നു. ഓഫ്​​ൈസഡ്​ ഫ്ലാഗ്​ ഉയർന്നെങ്കിലും വാറിലൂടെ ഗോൾ അനുവദിക്കുകയായിരുന്നു. എവേ ഗോളിന്‍റെ ബലത്തിലാകും രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിൽ ചെൽസി അത്​ലറ്റികോയെ നേരിടാനിറങ്ങുക.


റോമിൽ ലാസിയോയെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക്​ തകർത്ത്​ വിട്ട്​ ബയേൺ മ്യൂണിക്​ ചാമ്പ്യൻസ്​ ലീഗിലെ തങ്ങളുടെ മിന്നും ഫോം തുടരുകയായിരുന്നു. ഒൻപതാം മിനിറ്റിൽ റോബർട്ട്​ ലെവൻഡോ​സ്​കിയിലൂടെയാണ്​ ബയേൺ സ്​കോറിങ്​ തുടങ്ങിയത്​. 24ാം മിനിറ്റിൽ 17കാരൻ ജമാൽ മുസിയലയുടെ കാലിൽ നിന്നായിരുന്ന രണ്ടാംഗോൾ പിറന്നത്​. ബയേണിനായി ചാമ്പ്യൻസ്​ ലീഗിൽ ഗോൾനേടുന്ന പ്രായംകുറഞ്ഞ താരമായും ജമാൽ മാറി. 42ാം മിനുറ്റിൽ ലിറോയ്​ സാനേയിലൂടെ ലീഡുയർത്തിയ ബയേണിനായി 47 മിനുറ്റിൽ ലാസിയോയുടെ വക സെൽഫ്​ ഗോളും എത്തി. 49ാം മിനിറ്റിൽ ജോക്വിൻ കോറ നേടിയ ഏകഗോൾ മാത്രമാണ്​ ലാസിയോക്ക്​ മത്സരത്തിൽ ആശ്വസിക്കാനുണ്ടായിരുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichChelseaOlivier Giroud
News Summary - Olivier Giroud acrobatics earn Chelsea crucial lead over Atlético Madrid
Next Story