Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഓഗ്ബെച്ചെയും ബ്ലാസ്റ്റേഴ്സും വേർപിരിഞ്ഞു; ഇനി മുംബൈയിൽ?
text_fieldsbookmark_border
കൊച്ചി: ഐ.എസ്.എൽ കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച സെൻറർ ഫോർവേഡ് ബർത്തലോമിയോ ഓഗ്ബെച്ചേ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയിൽനിന്നാണ് മുൻ നൈജീരിയൻ താരം ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മുമ്പ് യൂറോപ്പിലുടനീളം നിരവധി ക്ലബുകൾക്ക് കളിച്ച ഓഗ്ബെച്ചേ ക്ലബിന് നൽകിയ സേവനങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് നന്ദി പറഞ്ഞു.
കഴിഞ്ഞ സീസണിൽ നൽകിയ സ്നേഹത്തിനും പിന്തുണക്കും ആരാധകരോട് ഓഗ്ബെച്ചേ നന്ദി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തങ്ങൾ പുതുക്കിയ ഓഫർ നൽകിയെങ്കിലും അവസാനം വഴിപിരിയുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറയുന്നു.
കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽനിന്ന് 15 ഗോളുകളാണ് നേടിയത്. ഓഗ്ബെച്ചേ മുംബൈ സിറ്റിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
Next Story
