Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യ ലീഡെടുത്ത് ഒഡിഷ എഫ്.സി

text_fields
bookmark_border
ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യ ലീഡെടുത്ത് ഒഡിഷ എഫ്.സി
cancel

കൊച്ചി: ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചിന്റെ സാന്നിധ്യമോ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യമോ ഗോളാക്കി മാറ്റാൻ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിനായില്ല. ആദ്യ പകുതി അവസാനിച്ചപ്പോൾ ഒഡിഷ എഫ്.സിക്കെതിരെ ഏകപക്ഷീയമായ ഒരുഗോളിന് പിന്നിലാണ് ബ്ലാസ്റ്റേഴ്സ്.

15ാം മിനിറ്റിൽ സ്ട്രൈക്കർ ഡീഗോ മൗറീഷ്യോ ആണ് ഒഡിഷക്കായി ഏക ഗോൾ നേടിയത്. 20 ാം മിനിറ്റിൽ ഒഡിഷക്കനുകൂലമായി ലഭിച്ച പെനാൽറ്റി ഗോൾ കീപ്പർ സചിൻ സുരേഷ് തടഞ്ഞിട്ടത് ബ്ലാസ്റ്റേഴ്സിന്റെ ആഘാതം കുറച്ചു. ഇരു ടീമുകളും അറ്റാക്കിങ് ഫുട്ബാളുമായി കളം നിറഞ്ഞു കളിച്ചെങ്കിലും ഗോളുകൾ വലയൊഴിഞ്ഞ് പോകുകയായിരുന്നു.

ഐ.​എ​സ്.​എ​ല്ലി​ലെ പ​ത്തു മ​ത്സ​ര​ത്തി​ൽ വി​ല​ക്കി​നെ തു​ട​ർ​ന്ന് പു​റ​ത്തി​രു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ കോ​ച്ചും ആ​രാ​ധ​ക​രു​ടെ സ്വ​ന്തം ആ​ശാ​നു​മാ​യ ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ച് വീ​ണ്ടും ടീ​മി​നൊ​പ്പം ചേർന്നതിന്റെ ആവേശത്തിലായിരുന്നു ടീമും ആരാധകരും. ദിമിത്രയോസിന് പകരം രാഹുൽ കെ.പിയാണ് ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങിയത്. ഐമനും ഇഷൻ പണ്ടിതയും ബെഞ്ചിലാണ്.

നി​ല​വി​ൽ ഏ​ഴ്​ പോ​യ​ന്റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ്. ഒ​ഡി​ഷ നാ​ല്​ പോ​യ​ന്റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്തും. ഹോം ​ഗ്രൗ​ണ്ടി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ബ്ലാ​സ്റ്റേ​ഴ്‌​സ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​ത്തെ മ​ത്സ​ര​ത്തി​ൽ സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു. എ​വേ ഗ്രൗ​ണ്ടി​ൽ മും​ബൈ സി​റ്റി എ​ഫ്.​സി​യോ​ടും തോ​റ്റു. എ​ന്നാ​ൽ, തോ​ൽ​വി​യും സ​മ​നി​ല​യു​മെ​ല്ലാം മ​റ​ന്ന് ഇ​ന്ന​ത്തെ ജ​യം സ്വ​പ്നം​ക​ണ്ടാ​ണ് ടീം ​ഇ​റ​ങ്ങിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Odisha FC take first lead against Kerala Blasters
Next Story