Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്ന് തോൽക്കാതിരുന്നാൽ...

ഇന്ന് തോൽക്കാതിരുന്നാൽ ഒഡിഷ എഫ്.സി പ്ലേ ഓഫിൽ

text_fields
bookmark_border
Odisha FC
cancel

ഭു​വ​നേ​ശ്വ​ർ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഒ​ഡി​ഷ എ​ഫ്.​സി​ക്കും ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​ക്കും ബു​ധ​നാ​ഴ്ച അ​വ​സാ​ന റൗ​ണ്ട് മ​ത്സ​രം. 19 ക​ളി​യി​ൽ 30 പോ​യ​ന്റു​മാ​യി പ്ലേ ​ഓ​ഫി​ന് അ​രി​കി​ലു​ള്ള ആ​തി​ഥേ​യ​ർ​ക്ക് ഇ​ന്ന് തോ​ൽ​ക്കാ​തി​രു​ന്നാ​ൽ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കാം. ഒ​ഡി​ഷ നി​ല​വി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ്. ജ​യി​ച്ചി​ല്ലെ​ങ്കി​ലും സ​മ​നി​ല​യാ​യാ​ലും 31 പോ​യ​ന്റു​മാ​യി ഇ​വ​ർ മു​ന്നേ​റും. അ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ൽ 27 പോ​യ​ന്റു​ള്ള എ​ഫ്.​സി ഗോ​വ​യാ​ണ് ഏ​ഴാ​മ​ത്. ഗോ​വ​ക്ക് വ്യാ​ഴാ​ഴ്ച ബം​ഗ​ളൂ​രു എ​ഫ്.​സി​യു​മാ​യി മ​ത്സ​ര​മു​ണ്ട്. ഒ​ഡി​ഷ ഇ​ന്ന് ജാം​ഷ​ഡ്പു​രി​നോ​ട് തോ​ൽ​ക്കു​ന്ന​പ​ക്ഷം നാ​ളെ ബം​ഗ​ളൂ​രു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ൽ 30 പോ​യ​ന്റു​മാ​യി ഗോ​വ ആ​റാം സ്ഥാ​ന​ത്തേ​ക്കും പ്ലേ ​ഓ​ഫി​ലേ​ക്കും ക​യ​റും.

നി​ല​വി​ൽ മും​ബൈ എ​ഫ്.​സി, ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി ടീ​മു​ക​ൾ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​രാ​യി നേ​രി​ട്ട് സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നി​ട്ടു​ണ്ട്. എ.​ടി.​കെ മോ​ഹ​ൻ​ബ​ഗാ​ൻ, ബം​ഗ​ളൂ​രു എ​ഫ്.​സി, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ന്നി​വ​ർ പ്ലേ ​ഓ​ഫി​ലു​മെ​ത്തി.

മൂ​ന്നും നാ​ലും സ്ഥാ​ന​ക്കാ​രാ​യി ഫി​നി​ഷ് ചെ​യ്യു​ന്ന ടീ​മു​ക​ളു​ടെ ഹോം ​ഗ്രൗ​ണ്ടി​ൽ മാ​ർ​ച്ച് മൂ​ന്നി​നും നാ​ലി​നു​മാ​ണ് പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ൾ. ഇ​തി​ൽ ജ​യി​ക്കു​ന്ന​വ​ർ സെ​മി​യി​ൽ പ്ര​വേ​ശി​ക്കും. ഏ​ഴി​ന് മും​ബൈ​യി​ൽ ആ​ദ്യ സെ​മി​യും ഒ​മ്പ​തി​ന് ഹൈ​ദ​രാ​ബാ​ദി​ൽ ര​ണ്ടാം സെ​മി​യും അ​ത​ത് ആ​തി​ഥേ​യ​ർ​ക്കെ​തി​രെ ന​ട​ക്കും. 18ന് ​ഗോ​വ​യി​ലെ ഫ​ട്ടോ​ർ​ഡ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLOdisha FCPlayoffs
News Summary - Odisha FC in the playoffs if they don't lose today
Next Story