Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപിറന്നത്​ 11 ഗോളുകൾ!;...

പിറന്നത്​ 11 ഗോളുകൾ!; ഒടുവിൽ ഒഡീഷക്ക്​ ജയം

text_fields
bookmark_border
Odisha fc
cancel

വാ​സ്​​കോ: ഒ​ന്നി​നു പി​ന്നാ​ലെ ഒ​ന്നാ​യി ഗോ​ളു​ക​ൾ പി​റ​ന്ന അ​ങ്ക​ത്തി​നൊ​ടു​വി​ൽ ഒ​ഡി​ഷ​ക്ക്​ അ​വ​സാ​ന ക​ളി​യി​ൽ ച​രി​ത്ര ജ​യം. ഐ.​എ​സ്.​എ​ൽ റെ​ക്കോ​ഡ്​ പു​സ്​​ത​ക​ത്തി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ ഗോ​ളു​ക​ൾ പി​റ​ന്ന മ​ത്സ​ര​മെ​ന്ന ഖ്യാ​തി​യു​മാ​യി ഒ​ഡി​ഷ സീ​സ​ൺ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു.ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ​തി​രെ 6-5നാ​യി​രു​ന്നു ജ​യം. ഇ​രു ടീ​മും കൂ​ടി വാ​ശി​യോ​ടെ അ​ടി​ച്ചു​കൂ​ട്ടി​യ​ത്​ 11ഗോ​ളു​ക​ളാണ്​.


കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിന്​ ഒടുവിൽ ഈസ്റ്റ്​ ബംഗാൾ പരാജയം സമ്മതിക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ഗോൾ നേടിയത്​ ഈസ്റ്റ്​ ബംഗാളായിരുന്നെങ്കിലും ഒഡിഷ പതിയെ തിരിച്ചടിച്ച്​ തുടങ്ങി. പന്ത്​ കൈവശം വെക്കുന്നതിൽ മുന്നിട്ടു​നിന്നെങ്കിലും ഒഡീഷയുടെ ആക്രമണങ്ങൾ തടുത്തുനിർത്താൻ ഈസ്റ്റ്​ ബംഗാളിനായില്ല. 65, 67,69 മിനുറ്റുകളിൽ തുടരെ കുറിച്ച ഗോളുകളാണ്​ ഒഡിഷക്ക്​ വിജയം നൽകിയത്​. 36ാം മിനുറ്റിൽ പിറന്ന രവികുമാറിന്‍റെ സെൽഫ്​ ഗോളും ഈസ്റ്റ്​ ബംഗാളിന്​ വിനയായി. മൂന്നിനെതിരെ ആറുഗോളുകൾക്ക്​ പിന്നിലായെങ്കിലും വീരോചിതം പൊരുതിയ ഈസ്റ്റ്​ ബംഗാൾ അഞ്ചുഗോളുകൾ മറുപടിയായി നൽകിയാണ്​ മത്സരം അവസാനിപ്പിച്ചത്​.


ഒ​മ്പ​ത്​ ഗോ​ൾ പി​റ​ന്ന 2016ലെ ​ചെ​ന്നൈ​യി​ൻ -ഗോ​വ മ​ത്സ​ര​ത്തി​‍െൻറ റെ​ക്കോ​ഡാ​ണ്​ ഇ​വ​ർ തി​രു​ത്തി​യ​ത്. ഒ​ഡി​ഷ​യു​ടെ ജെ​റി മാ​വി​ങ്​​താ​ന, പോ​ൾ റാം​ഫ​ൻ എ​ന്നി​വ​ർ ഇ​ര​ട്ട ഗോ​ൾ വീ​തം നേ​ടി. ഈ​സ്​​റ്റ്​ ബം​ഗാ​ളി​നാ​യി ആ​രോ​ൺ അ​മാ​ദി ര​ണ്ട്​ ഗോ​ൾ കു​റി​ച്ചു. ഈ​സ്​​റ്റ്​​ബം​ഗാ​ൾ (17) ഒ​മ്പ​തും, ഒ​ഡി​ഷ (12) 11ഉം ​സ്ഥാ​ന​ത്താ​യാ​ണ്​ സീ​സ​ൺ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:East Bengalodisha fcIsl 2020-21
Next Story