Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയും റൊണാൾഡോയും...

മെസ്സിയും റൊണാൾഡോയും ഫെഡററും കോഹ്‍ലിയും അല്ല; ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ കായിക താരത്തെ അറിയാം...

text_fields
bookmark_border
മെസ്സിയും റൊണാൾഡോയും ഫെഡററും കോഹ്‍ലിയും അല്ല; ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ കായിക താരത്തെ അറിയാം...
cancel

2022ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ കായിക താരം ആരാകും? ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോജർ ഫെഡറർ, വിരാട് കോഹ്‍ലി...ആരാധകരുടെ ഉത്തരം അങ്ങനെ നീളും. എന്നാൽ ഇവരൊന്നുമല്ല, അധികമാരും കേൾക്കാത്ത 45കാരനായ ഒരു ഫുട്ബാൾ താരമാണ് പട്ടികയിലെ ഒന്നാമൻ. അമേരിക്കൻ ഫുട്ബാൾ ലീഗായ നാഷനൽ ഫുട്ബാൾ ലീഗിൽ ടാംബ ബേ ബുക്കാനീർസിന്റെ താരമായ ടോം ബ്രാഡിയാണ് കായിക താരങ്ങളിൽ ഒന്നാമൻ.

ടോം ബ്രാഡി

150 സെലിബ്രിറ്റികളുടെ പട്ടികയിൽ നാലാം സ്ഥാനമാണ് താരത്തിന്. 4.06 ദശലക്ഷം പേരാണ് ഇദ്ദേഹത്തിന്റെ പേര് ഗൂഗിളിൽ തപ്പിയത്. എന്നാൽ, താരത്തിന്റെ കളി കണ്ടിട്ടായിരുന്നില്ല ആളുകൾ തിരഞ്ഞത്. ഭാര്യയും പ്രശസ്ത മോഡലുമായ ഗിസെലെ ബുണ്ട്ചെനുമായി വിവാഹമോചനം നേടിയതോടെയാണ് ആളുകൾ ഗൂഗിളിൽ തിരഞ്ഞെത്തിയത്.

ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട സെലിബ്രിറ്റി അമേരിക്കൻ നടി ആംബർ ഹേർഡ് ആണ്. അമേരിക്കൻ നടനും സംഗീതജ്ഞനുമായ ജോണി ഡെപ്പ് ആണ് രണ്ടാമത്. എലിസബത്ത് രാജ്ഞി മൂന്നാ​മതെത്തിയപ്പോൾ അവർക്ക് പിറകെയാണ് ടോം ബ്രാഡി ഇടം പിടിച്ചത്. കിം കർദാഷിയാൻ, പീറ്റ് ഡേവിഡ്സൺ, ഇലോൺ മസ്ക്, വിൽ സ്മിത്ത്, മില്ലീ ബ്രൗൺ, സെന്തയ എന്നിവരാണ് തുടർന്ന് വരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoroger federerLionel MessiGoogle search sports persons
News Summary - Not Messi, Ronaldo, Federer and Kohli; Do you know the most searched sportsperson on Google?
Next Story