മുംബൈക്കെതിരെ നോർത്ത് ഈസ്റ്റ് ഒരു ഗോളിന് മുന്നിൽ
text_fieldsപനാജി: മുംബൈക്കെതിരെ നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് ഒരു ഗോളിന് മുന്നിൽ. 47ാം മിനിറ്റിൽ മുന്നേറ്റതാരം അപിയയാണ് പെനാൽറ്റിയിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഗോൾ നേടിയത്. സീസണിലെ ആദ്യ റെഡ് കാർഡ് മുംബൈയുടെ അഹമ്മദ് ജാഹു വഴങ്ങിയതാണ് മൽസരത്തിനിടയിലെ ശ്രദ്ധേയ സംഭവം. ഇതോടെ മുംബൈ 10 പേരായി ചുരുങ്ങി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിെൻറ സാർഥക്കിന് മഞ്ഞ കാർഡും ലഭിച്ചു.
കളിയുടെ 77 ശതമാനവും പന്ത് കൈവശം വെക്കുകയും 5 ഷോട്ടുകൾ ഉതിർക്കുകയും ചെയ്ത മുംബൈ സിറ്റി എഫ്.സിക്കായിരുന്നു ആദ്യ പകുതിയിൽ കളിയുടെ നിയന്ത്രണം. പക്ഷേ കഴിഞ്ഞ മൽസരത്തിൽ ബ്ലാസ്റ്റേഴ്സ് ഗോളടിക്കാൻ മറന്നപോലെയാണ് ആദ്യ പകുതിയിലെ മുംബൈയുടെ പ്രകടനം.
ഏഴാം മിനിറ്റിൽ മുംബൈക്ക് മികച്ച ഒരവസരം ലഭിച്ചുവെങ്കിലും മുതലാക്കാനായില്ല. കോർണർ വഴങ്ങി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈയുടെ മുന്നേറ്റത്തെ പ്രതിരോധിച്ചു. 24ാം മിനിറ്റിൽ റെയ്നർ ഫെർണാണ്ടസിനും അവസരം ലഭിച്ചു.

