വാസ്കോ: ഐ.എസ്.എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുനൈറ്റഡിെൻറ പരിശീലക സ്ഥാനത്തുനിന്ന് ജെറാഡ് നുസിനെ പുറത്താക്കി. ഇന്ത്യക്കാരനായ ഖാലിദ് ജമീലാണ് പുതിയ പരിശീലകൻ. ലീഗ് സീസണിൽ 11 മത്സരങ്ങൾ പൂർത്തിയായതിനു പിന്നാലെയാണ് നോർത്ത് ഈസ്റ്റ് യുവപരിശീലകനെ പുറത്താക്കിയത്.
ചൊവ്വാഴ്ച ബംഗളൂരുവിനെതിരായ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞതിനു പിന്നാലെയായിരുന്നു 35കാരനായ സ്പാനിഷ് കോച്ചിനെ പുറത്താക്കാൻ തീരുമാനിച്ചത്. പോയൻറ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ടീം തുടർച്ചയായി ഏഴു മത്സരങ്ങളിൽ ജയിച്ചിട്ടില്ല. തുടക്കത്തിൽ മുൻനിരയിലുണ്ടായിരുന്ന ടീം ഏറ്റവും ഒടുവിൽ നാലു സമനിലയും മൂന്നു തോൽവിയും വഴങ്ങിയത് മാനേജ്മെൻറിനെ ചൊടിപ്പിച്ചു.
ടീം ഗെയിം പ്ലാനിലും കാഴ്ചപ്പാടിലും മാറ്റം അത്യാവശ്യമായതിനാൽ കോച്ചുമായി പരസ്പര ധാരണയോടെ വഴിപിരിയുന്നുെവന്ന് നോർത്ത് ഈസ്റ്റ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ സീസണിൽ അസിസ്റ്റൻറ് കോച്ചും ഈസ്റ്റ്ബംഗാൾ, ഐസോൾ പരിശീലകനുമായ ഖാലിദ് ജമീലിനെ ഇടക്കാല കോച്ചായി നിയമിക്കുന്നതായും അറിയിച്ചു.