Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്രിസ്റ്റ്യാനോ റൊണാൾഡോ...

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്‍റസ്​ വിടുമോ?; നിർണായക വെളിപ്പെടുത്തലുമായി ക്ലബ്​ ഡയരക്​ടർ

text_fields
bookmark_border
cristiano ronaldo
cancel

ടൂറിൻ: അരങ്ങേറ്റക്കാരനായ പരിശീലകൻ ആ​ന്ദ്രേ പിർലോക്ക്​ കീഴിൽ നിരാശാജനകമായ പ്രകടനമായിരുന്നു കഴിഞ്ഞ സീസണിൽ യുവന്‍റസ്​ പുറത്തെടുത്തത്​. സീരി എ കിരീടം ഇന്‍റർമിലാന്​ മുന്നിൽ അടിയറ വെച്ചതിന്​ പിന്നാലെ താരം യുവന്‍റസ്​ വിടുകയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ റൊണാൾഡോയുടെ ട്രാൻസ്​ഫർ അഭ്യൂഹങ്ങൾക്ക്​ ഏകദേശം അവസാനമായതായാണ്​ യുവന്‍റ്​സ്​ ഡയരക്​ടർ പവൽ നെദ്​വെദ്​ പറയുന്നത്​. റൊണാൾഡോ ക്ലബ്​ വിടുന്നതായി സൂചന നലകിയിട്ടില്ലെന്നും അവധി ആഘോഷിക്കുന്ന താരം അടുത്ത്​ തന്നെ ടീമിനൊപ്പം ചേരു​െമന്നും അദ്ദേഹം വ്യക്തമാക്കി.

'അദ്ദേഹം അവധി ആഘോഷിക്കുകയാണ്​. ക്ലബ്​ വിടുന്നതായി യാതൊരു സൂചനയും നൽകിയിട്ടില്ല. ഞങ്ങൾ അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്​. ഷെഡ്യൂൾ അനുസരിച്ച്​ ജൂലൈ 25ന്​ അദ്ദേഹം ടീമിനൊപ്പം ചേരും' -നെദ്​വെദ്​ പറഞ്ഞു.

പവൽ നെദ്​വെദ്

കഴിഞ്ഞ സീസണിൽ 29 ഗോളുകൾ നേടിയ റോണോ ഇറ്റാലിയൻ സീരി എയിൽ ടോപ്​ സ്​കോറർ ആയിരുന്നു. അടുത്ത വർഷം ജൂണിലാണ്​ പോർചുഗീസ്​ താരത്തിന്‍റെ കരാർ അവസാനിക്കുന്നത്​. താരത്തിന്‍റെ കരാർ 2023 വരെ ദീർഘിപ്പിക്കാനാകുമെന്നാണ്​ യുവന്‍റസ്​ ആരാധകരു​െട പ്രതീക്ഷ.

എന്നാൽ പ്രായം ഏറിവരുന്നതിനാൽ സൂപ്പർ താരമാക്കി വളർത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിലോ സ്​പോർടിങ്​ ക്ലബിലോ എത്തി താരം ബൂട്ട്​ അഴിക്കണമെന്നാണ്​ ഓരോ റൊണാൾഡോ ആരാധകനും ​ആഗ്രഹിക്കുന്നത്​.

ടീമിന്‍റെ കോച്ചായി മടങ്ങിയെത്തിയ മാസിമിലിയാനോ അല്ലഗ്രിക്ക്​ കീഴിൽ സീരി എ കിരീടം വീണ്ടെടുക്കാനും ഏറെ നാളായി കൊതിക്കുന്ന ചാമ്പ്യൻസ്​ ലീഗ്​ കിരീടം ടൂറിനിലെത്തിക്കാനുമാണ്​ യുവന്‍റസ്​ ലക്ഷ്യമിടുന്നത്​. അഞ്ച്​ വർഷം തുടർച്ചയായി ലീഗിൽ കിരീടം നേടിക്കൊടുത്ത അല്ലഗ്രിയെ രണ്ടുവർഷങ്ങൾക്ക്​ മുമ്പായിരുന്നു ക്ലബ്​ പുറത്താക്കിയത്​. ഉദീനസിനെതിരെയാണ്​ വരും സീസണിലെ യുവന്‍റസിന്‍റെ ആദ്യ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoJuventusRonaldo transferPavel Nedved
News Summary - 'No Signs' to leave Director Pavel Nedved says Cristiano Ronaldo to stay at Juventus
Next Story