Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ​ൻ​കു​ൻ​കു...

എ​ൻ​കു​ൻ​കു ചെ​ൽ​സി​യി​ൽ; ജൊ​സേ​ലു റ​യ​ലി​ൽ

text_fields
bookmark_border
എ​ൻ​കു​ൻ​കു ചെ​ൽ​സി​യി​ൽ; ജൊ​സേ​ലു റ​യ​ലി​ൽ
cancel
camera_alt

ജൊ​സേ​ലു , ക്രി​സ്റ്റ​ഫ​ർ എ​ൻ​കു​ൻ​കു​

ല​ണ്ട​ന്‍: ഫ്രാ​ൻ​സി​ന്റെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ​മാ​രി​ലൊ​രാ​ളാ​യ ക്രി​സ്റ്റ​ഫ​ർ എ​ൻ​കു​ൻ​കു​വി​നെ സ്വ​ന്ത​മാ​ക്കി ചെ​ൽ​സി. ജ​ര്‍മ​ന്‍ ക്ല​ബാ​യ ആ​ര്‍.​ബി ലെ​യ്പ്‌​സി​ഗി​ല്‍നി​ന്ന് ആ​റു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് 25കാ​ര​ൻ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് സം​ഘ​ത്തി​ലെ​ത്തു​ന്ന​ത്. ജ​നു​വ​രി​യി​ൽ​ത്ത​ന്നെ എ​ൻ​കു​ൻ​കു ചെ​ൽ​സി​യു​മാ​യി ക​രാ​റി​ന് സ​മ്മ​തി​ച്ചെ​ങ്കി​ലും ഒ​പ്പു​വെ​ക്കു​ന്ന​ത് നീ​ണ്ടു. 53 ദ​ശ​ല​ക്ഷം പൗ​ണ്ട് (എ​ക​ദേ​ശം 553 കോ​ടി രൂ​പ) മു​ട​ക്കി​യാ​ണ് ചെ​ൽ​സി എ​ൻ​കു​ൻ​കു​വി​നെ വാ​ങ്ങി​യ​ത്. എ​ന്‍കു​ന്‍കു​വി​ന്റെ ത​ക​ര്‍പ്പ​ന്‍ മി​ക​വി​ല്‍ തു​ട​ര്‍ച്ച​യാ​യി ര​ണ്ടു വ​ര്‍ഷം ജ​ര്‍മ​ന്‍ ക​പ്പ് സ്വ​ന്ത​മാ​ക്കാ​ന്‍ ലെ​യ്പ്‌​സി​ഗി​നാ​യി. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ടീ​മി​നാ​യി 23 ഗോ​ളു​ക​ളാ​ണ് താ​രം അ​ടി​ച്ച​ത്. 2022-23 സീ​സ​ണി​ല്‍ ബു​ണ്ട​സ് ലി​ഗ പ്ലെ​യ​ര്‍ ഓ​ഫ് ദ ​സീ​സ​ണ്‍, ജ​ര്‍മ​ന്‍ പി.​എ​ഫ്.​എ പ്ലെ​യ​ര്‍ ഓ​ഫ് ദ ​സീ​സ​ണ്‍ എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി. ഫ്ര​ഞ്ച് ക്ല​ബാ​യ പി.​എ​സ്.​ജി​യി​ല്‍ ക​രി​യ​ര്‍ ആ​രം​ഭി​ച്ച എ​ൻ​കു​ൻ​കു 2019ലാ​ണ് ലെ​യ്പ്‌​സി​ഗി​ലെ​ത്തി​യ​ത്.

സ്പെ​യി​നി​ന്റെ അ​ന്താ​രാ​ഷ്ട്ര സ്ട്രൈ​ക്ക​ർ ജൊ​സേ​ലു വ​രു​ന്ന സീ​സ​ണി​ൽ റ​യ​ൽ മ​ഡ്രി​ഡി​ന്റെ ജ​ഴ്സി​യ​ണി​യും. സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ ത​രം​താ​ഴ്ത്ത​പ്പെ​ട്ട എ​സ്പാ​ന്യോ​ളി​ൽ​നി​ന്ന് വാ​യ്പാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജൊ​സേ​ലു റ​യ​ലി​ലെ​ത്തി​യ​ത്. 16 ഗോ​ളു​മാ​യി ലാ ​ലി​ഗ ടോ​പ് സ്കോ​റ​ർ​മാ​രി​ൽ ഇ​ക്കു​റി മൂ​ന്നാ​മ​നാ​യി​രു​ന്നു 33കാ​ര​ൻ. ക​രീം ബെ​ൻ​സേ​മ, ഈ​ഡ​ൻ ഹ​സാ​ർ​ഡ്, മാ​ർ​കോ അ​സെ​ൻ​സി​യോ, മ​രി​യാ​നോ ഡ​യ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ റ​യ​ൽ വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ജൊ​സേ​ലു​വി​ന്റെ വ​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridJoseluNkunku.Chelsea
News Summary - Nkunku at Chelsea; Joselu at Real Madrid
Next Story