Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനെയ്​മറുമായുള്ള കരാർ...

നെയ്​മറുമായുള്ള കരാർ റദ്ദാക്കിയത്​ ലൈംഗിക പീഡനക്കേസുമായി സഹകരിക്കാത്തതിനാലെന്ന്​ നൈക്കി

text_fields
bookmark_border
Neymar
cancel

ന്യുയോർക്ക്​: ബ്രസീലിയൻ ഫുട്​ബാൾ താരം നെയ്​മറുമായുള്ള 15 വർഷമായുള്ള കരാർ ഒഴിവാക്കിയതി​െൻറ കാരണം വെളിപ്പെടുത്തി പ്രമുഖ കായിക ഉൽപന്ന നിർമാതാക്കളായ നൈക്കി. നെയ്​മർക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയുമായുള്ള അന്വേഷണത്തിൽ സഹകരിക്കാത്തതിനാലാണ്​ കരാർ റദ്ദാക്കുന്നതെന്ന്​ കമ്പനി അറയിച്ചു.

അന്വേഷണം പൂർണമാവാത്തതിനാൽ കേസിനെക്കുറിച്ച്​ വിശദമായി പറയുന്നില്ലെന്നില്ലെന്ന്​ കമ്പനി അറിയിച്ചു. 2020 ഓഗസ്​റ്റിൽ തന്നെ നെയ്​മറുമായുള്ള കരാർ റദ്ദാക്കുന്നുവെന്ന്​ നൈക്കി അറിയിച്ചിരുന്നെങ്കിലും കാരണം പുറത്തുവിട്ടിരുന്നില്ല.

2016ൽ നൈക്കിയിലെ ജീവനക്കാരി നെയ്​മർക്കെതിരെ ലൈംഗിക ആരോപണം ഉയർത്തിയതായി വാൾസ്​ട്രീറ്റ്​ ജേണൽ റിപ്പോർട്ട്​ ചെയ്​തിരുന്നു. നെയ്​മർ തന്നെ ന്യൂയോർക്കിലെ ഹോട്ടലിൽ വെച്ച്​ ബലമായി ലൈംഗിക ബന്ധത്തിന്​​ പ്രേരിപ്പിച്ചു എന്നായിരുന്നു വെളിപ്പെടുത്തൽ.​ നെയ്​മർ ബാഴ്​സ​ലോണക്കായി കളിക്കുന്ന സമയത്തായിരുന്നു ആരോപണം ഉയർന്നത്​.

രണ്ടുവർഷത്തിന്​ ശേഷം പരാതി ലഭിച്ചെങ്കിലും ഇരയുടെ സ്വകാര്യത മാനിച്ച്​ മറച്ചുവെക്കുകയായിരുന്നെന്ന്​ നൈക്കി പറഞ്ഞു. എന്നാൽ നെയ്​മറുടെ പ്രതിനിധികൾ വിഷയത്തിൽ മാധ്യമങ്ങൾക്ക്​ മുമ്പിൽ പ്രതികരിക്കാൻ തയ്യാറായിയിട്ടില്ല. എന്നാൽ നെയ്​മറുടെ വക്താക്കളിലൊരാളായ വനിത സംഭവം കെട്ടിച്ചമതാണെന്ന്​ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്​.

സൂപ്പർ താരത്തിൻെറ 13ാം വയസിലാണ്​ കമ്പനിയുമായി കരാറിലെത്തിയത്​. ഫ്രഞ്ച്​ ക്ലബായ പി.എസ്​.ജിയുടെ താരമായ നെയ്​മർ നൈക്കിയുടെ മുഖ്യശത്രുവായ പ്യൂമയുമായി അടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.കളിക്കളത്തിലെ മിന്നുന്ന പ്രകടനത്തിനൊപ്പം ശരീരത്തിലെ ടാറ്റുകളും വ്യത്യസ്​ത ഹെയർസ്​റ്റൈലുകളും കൂടി ആയതോ​െട നെയ്​മർ പരസ്യവിപണിയിലും താരമായിരുന്നു. ഫോബ്​സ്​ മാസികയുടെ കണക്ക്​ പ്രകാരം ലോകത്ത്​ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കായികതാരങ്ങളുടെ പട്ടികയിൽ ആറാമനാണ്​ നെയ്​മർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NeymarNikeSexual Assault
Next Story