Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ngolo Kante
cancel
Homechevron_rightSportschevron_rightFootballchevron_rightഎൻഗോളോ കാ​െൻറ:...

എൻഗോളോ കാ​െൻറ: ഫുട്​ബാളിലെ ഭാഗ്യ നക്ഷത്രം

text_fields
bookmark_border

പോർടോ: പോസ്​റ്റിനോളം പൊക്കത്തിൽ എട്ടടി ഉയരെ ഗുൻഡോഗനും സ്​റ്റർലിങ്ങും ചാടു​േമ്പാൾ ഡിഫൻഡറായും, മറു ബോക്​സിനുള്ളിൽ റൂബൻ ഡയസും കെയ്​്ൽ വാകറും നടത്തിയ ജംപ്​ ക്ലിയറൻസുകൾക്കിടയിൽ ഗോളിലേക്കൊരു ഹെഡ്​ർ ഉതിർക്കാനും, മധ്യനിരയിൽ ചെൽസിയുടെ കളിമെനയുന്നതിനും, കൗണ്ടർ അറ്റാക്കിൽ തിമോ വെർണർക്കൊപ്പം മൈതാനം നെടുനീളെ ഒാടു​നുമെല്ലാം നീലക്കുപ്പായത്തിൽ ഒരേയൊരാൾ. എൻഗോളോ കാ​െൻറ എന്ന ഫുട്​ബാളിലെ ഭാഗ്യ നക്ഷത്രം. ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ മാഞ്ചസ്​റ്റർ സിറ്റിയും കോച്ച്​ പെപും പരാജയപ്പെട്ടതും കാ​െൻറയെ പോലൊരു മധ്യനിരക്കാര​െൻറ അഭാവത്തിലായിരുന്നു. 10 ബാൾ റിക്കവറി, ഏറ്റവും നിർണായകമായ മൂന്ന്​ ടാക്ലിങ്​​. അതിൽ ഒന്ന്​ ഗോളുറപ്പിച്ച കെവിൻ ഡി ബ്രുയി​െൻറ മുന്നേറ്റം ​ൈസ്ലഡ്​ ചെയ്​ത്​ തട്ടിയകറ്റിയ നീക്കം. അങ്ങനെ ചെൽസി വിജയത്തിൽ കളിയിലെ താരമായി മാറി കാ​െൻറ.

നീലപ്പടയുടെ ഭാഗ്യന​ക്ഷത്രമെന്നായിരുന്നു കാ​െൻറയെ കുറിച്ച്​ കോച്ച്​ തോമസ്​ തൂഹലി​െൻറ വിശേഷണം. ​​ഫ്രഞ്ചുകാര​െൻറ കരിയറിലൂടെ തിരിഞ്ഞു നോക്കിയാൽ അതുറപ്പിക്കാം. ഫ്രഞ്ച്​ ലീഗ്​ ഒന്നിലും രണ്ടിലും കളിച്ച താരം, 2015-16 സീസണിൽ ലെസ്​റ്റർ സിറ്റിയിലെത്തിയപ്പോൾ പ്രീമിയർ ലീഗിലെ അരങ്ങേറ്റം തന്നെ കിരീടത്തിൽ അവസാനിച്ചു. അടുത്ത സീസണിൽ ചെൽസിക്കൊപ്പം പ്രീമിയർ ലീഗ്​ കിരീടം. നാലു സീസൺ കൊണ്ട്​ ചാമ്പ്യൻസ്​ ലീഗ്​, യൂറോപ ലീഗ്​, എഫ്​.എ കപ്പ്​ കിരീടങ്ങൾ കൂടി. ഇതിനിടയിൽ ഫ്രാൻസിനൊപ്പം 2018 ലോകകപ്പ്​ വിജയവുമായി കാ​െൻറ സ്വന്തക്കാർക്ക്​ ഭാഗ്യവും എതിരാളികൾക്ക്​ സൈലൻറ്​ കില്ലറുമാവുന്നു.

തൂഹൽ സ്​പർശം

ക്ലബ്​ ഉടമയെ ആദ്യമായി കാണാനെത്ത​ു​േമ്പാൾ, കണിക്കാഴ്​ച​​ പോലെ കൈയിൽ കരുതിയത്​ ലോകഫുട്​ബാളിലെ ഏതൊരു കോച്ചും ഉടമയും ആഗ്രഹിക്കുന്ന യുവേഫ ചാമ്പ്യൻസ്​ ലീഗ്​ കിരീടം. ചെൽസി കോച്ച്​ തോമസ്​ തൂഹലിന്​ മാത്രം ലഭിക്കുന്ന ഭാഗ്യമായിരിക്കും അത്​. ഇതിഹാസ താരം ഫ്രാങ്ക്​ ലാംപാർഡിനെ 18 മാസത്തെ സേവനത്തിനു ശേഷം പറഞ്ഞുവിട്ട്​, ജനുവരി 26ന്​ സ്ഥാനമേൽക്കു​േമ്പാൾ പരിശീലകർക്ക്​ ഇരിപ്പുറക്കാത്ത ചെൽസിയിലെ ഹോട്​ സീറ്റിനെ മുൻ പി.എസ്​.ജി കോച്ച്​ തൂഹലും അത്ര വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട്​ തന്നെ ചൂടൻ മുതലാളി റൊമാൻ അബ്രമോവിച്ചുമായുള്ള കൂടിക്കാഴ്​ചക്കും കോച്ച്​ തിടുക്കം കൂട്ടിയില്ല.

പക്ഷേ, കളത്തിൽ തെളിയിച്ച്​, 123ാം ദിവസം ഉടമയെ കാണാനെത്തു​േമ്പാൾ കൈ നിറയെ നേട്ടങ്ങളുണ്ടായിരുന്നു. ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത ഉറപ്പിക്കുക എന്ന ദൗത്യം മാത്രം നൽകിയ പരിശീലകൻ നാലു മാസംകൊണ്ട്​ തിരികെ നൽകിയത്​ ചാമ്പ്യൻസ്​ ലീഗ്​ കിരീടവും പ്രീമിയർ ലീഗിലെ നാലാം സ്ഥാനവും. 30 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 19 ജയവും അഞ്ചു​ തോൽവിയും.

ലാംപാർഡി​െൻറ കൈയിലുണ്ടായിരുന്ന ടീമിനെ മികച്ച വിന്നിങ്​ ഫോർമേഷനാക്കി മാറ്റിയ കോച്ചിങ്​ മാജിക്​. വെർണർ, ജോർജിന്യോ, മാസൺമൗണ്ട്​ ഗോൾ മെഷീൻ മുതൽ ഗോളി എഡ്വേഡോ മെൻഡി വരെ നിറഞ്ഞുനിൽക്കുന്ന തുറുപ്പുശീട്ടുകൾ. 18 മാസത്തെ കരാർ നൽകിയ തൂഹലിന്​ അബ്രമോവിച്ച്​ ഒരുക്കിയ സർപ്രൈസ്​ സമ്മാനം എന്തായിരിക്കുമെന്ന കാത്തിരിപ്പിലാണ്​ ആരാധകർ.



യൂറോപ്പ്​ ഈസ്​ ബ്ലൂ

ഡിറ്റക്​ടിവ്​ നോവലി​െൻറ എല്ലാ ത്രില്ലറും ചേർന്നതാണ്​ ചെൽസിയുടെ ഇൗ കിരീടയാത്ര. തിയാഗോ സിൽവയും തിമോ വെർണറും എൻഗോളോ കാ​െൻറയും ഉൾപ്പെടെ ഒരുപിടി താരങ്ങളും കീശനിറയെ കാശുള്ള ഒരു മുതലാളിയും ഉണ്ടായിട്ടും കളി ശരിയാവാത്ത ചെൽസിയെ തീരമണിയിക്കാനെത്തിയ ഷെൽലക്​ ഹോംസായി തോമസ്​ തൂഹൽ എന്ന പരിശീലകൻ. എണ്ണിയെടുത്ത ദിനങ്ങൾപോലെ മുന്നിലുണ്ടായിരുന്നത്​ വെറും 123 ദിവസം. കണക്കുകൂട്ടലുകൾ പിഴക്കാത്ത ഒരു കുറ്റാന്വേഷക​െൻറ വിരു​േതാടെ, തൂഹൽ ടീമിനെ നയിച്ചപ്പോൾ കൈയിലെത്തിയത്​ യൂറോപ്യൻ ഫുട്​ബാളി​െൻറ രാജകിരീടം. ഒടുവിൽ, 123ാം ദിനത്തിൽ തൂഹൽ, തന്നെ ജോലിക്ക്​ നിർത്തിയ ഉടമയെ കാണാനെത്തി. ഇടംകൈയിൽ യുവേഫ ചാമ്പ്യൻസ്​ ലീഗ്​ കിരീടവുമായി ന​െട്ടല്ലു നിവർത്തി ഏറ്റവും അഭിമാനമുള്ള തൊഴിലാളിയായി തൂഹൽ ചെൽസി ഉടമ ശതകോടീശ്വരൻ റൊമാൻ അബ്രമോവിച്ചിന്​ മുന്നിൽ നടുനിവർത്തി നിന്നു.

തപ്പിത്തടഞ്ഞുനിന്ന ഫ്രാങ്ക്​ ലാംപാർഡി​െൻറ ചെൽസിയെ നാലു മാസംകൊണ്ട്​ ടാക്​ടിക്കൽ ഫുട്​ബാളി​െൻറ അപ്പോസ്​തലന്മാരാക്കി യൂറോപ്യൻ ചാമ്പ്യൻ പദവിയിലെത്തിച്ച കൺകെട്ടി​െൻറ ആൻറി​ൈക്ലമാക്​സ്​.

പെപ്​ ഗ്വാർഡിയോളയെന്ന പരിശീലക​നും ലോകഫുട്​ബാളിൽ ഏറ്റവും കരുത്തുറ്റ ആക്രമണ​സംഘവുമെല്ലാം ഉണ്ടായിട്ടും മാഞ്ചസ്​റ്റർ സിറ്റിക്ക്​ തങ്ങളുടെ ആദ്യ യൂറോപ്യൻ കിരീടം സ്വന്തമാക്കാനായില്ല. വേഗവും കൃത്യതയും നിറഞ്ഞ ആക്രമണങ്ങളൊന്നും രക്ഷയായില്ല. മാഞ്ചസ്​റ്റർ സിറ്റിയുടെ ഒാൾഒൗട്ട്​ അറ്റാക്കിനെ കുറ്റമറ്റ പ്രതിരോധംകൊണ്ട്​ ചെറുത്ത ചെൽസി ആദ്യ പകുതിയിലെ 42ാം മിനിറ്റിൽ ഉജ്ജ്വലമായൊരു കൗണ്ടർ അറ്റാക്​ ഗോളിലൂടെ തവിടുപൊടിയാക്കി കപ്പുയർത്തി.

ഗോൾ കീപ്പർ എഡ്വേഡ്​ മെൻഡി തിമോ വെർണറിലേക്ക്​ നീട്ടിനൽകിയ പന്തിനെ, വിങ്ങിൽനിന്ന്​ സ്വീകരിച്ച മാസൺ മൗണ്ട്​, പിഴക്കാത്ത ലോങ്​ ക്രോസി​ലൂടെ കായ്​ ഹാവെർട്​സിലേക്ക്​ മറിച്ചു. സിറ്റി പ്രതിരോധപ്പൂട്ട്​ പൊളിച്ച്​ മുന്നേറിയ ഹാവെർട്​സ്​, അഡ്വാൻസ്​ ചെയ്​ത ഗോളി എഡേഴ്​സനെയും മറികടന്ന്​ അനായാസം വലകുലുക്കിയപ്പോൾ കിരീടം നിർണയിച്ച ഗോൾ പിറന്നു. പ്രീമിയർ ലീഗ്​ കിരീടമണിഞ്ഞെത്തിയ മാഞ്ചസ്​റ്റർ സിറ്റി തുടർച്ചയായി മൂന്നാം മത്സരത്തിലാണ്​ ചെൽസിയോട്​ തോൽവി വഴങ്ങുന്നത്​. 10 വർഷത്തിനിടെ അഞ്ച്​ ലീഗ്​ കിരീടം സ്വന്തമായെങ്കിലും ചാമ്പ്യൻസ്​ ലീഗിന്​ സിറ്റി ഇനിയും കാത്തിരിക്കണം. അതേസമയം, 2011-12 ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കളായ ചെൽസിയുടെ രണ്ടാം കിരീടമാണിത്​.

വിനയായ പരിക്കുകൾ

കെവിൻ ഡിബ്രുയിൻ നയിച്ച ക്രിയേറ്റിവ്​ ഗെയിമിലൂടെ റഹിം സ്​റ്റർലിങ്ങും റിയാദ്​ മെഹ്​റസും ഫിൽ ഫോഡനും തുടരെ ആക്രമണങ്ങളുമായി ചെൽസി ഗോൾമുഖം പ്രകമ്പനം കൊള്ളിച്ച ആദ്യ 20 മിനിറ്റ്​ നേരം. അതിനിടയിൽ, ചെൽസി ഗോൾമുഖം കോട്ടപോലെ കാത്തത്​ തിയാഗോ സിൽവയുടെ തലയെടുപ്പായിരുന്നു. അ​േൻറാണിയോ റൂഡിഗറും ക്യാപ്​റ്റൻ സെസാർ അസ്​പിലിക്യൂറ്റയും നല്ല കൈയാളുകളായി. ഇതിനിടയിലാണ്​ തിയാഗോ പരിക്കേറ്റ്​ പുറത്താവുന്നത്​.

രണ്ടാം പകുതിയിലെ 60ാം മിനിറ്റിലാണ്​ അ​േൻറാണിയോ റൂഡിഗറുടെ ഫൗളിൽ സിറ്റിയുടെ തലച്ചോറായ ഡിബ്രുയിൻ പരിക്കേറ്റ്​ വീഴുന്നത്​. ​നെറ്റിയിലും കണ്ണിനും കൂട്ടിയിടിയിൽ പരിക്കുപറ്റിയ ബെൽജിയം താരത്തിന്​ ​പിന്നീട്​ തുടരാൻ കഴിഞ്ഞില്ല. പകരം ജീസസും ശേഷം സബ്​സ്​റ്റിറ്റ്യൂഷനിലൂടെ സിൽവക്കു പകരം ഫെർണാണ്ടീന്യോയും (64) സ്​റ്റർലിങ്ങിനു പകരം സെർജിയോ അഗ്യൂറോയും (77) വന്നെങ്കിലും കളിയിൽനിന്ന്​ സിറ്റി ഏറെ അകലെയെത്തിപ്പോയിരുന്നു. അവസാന മിനിറ്റുകളിലെ മാരക ആക്രമണംകൊണ്ടൊന്നും ചെൽസി പ്രതിരോധം പിളർത്താനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champions league
News Summary - Ngolo Kante: The lucky star of football
Next Story