Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎൻഗോളോ കാ​െൻറ ബാലൻ...

എൻഗോളോ കാ​െൻറ ബാലൻ ഡി ഓറിന്​ അർഹൻ -ദിദിയർ ദെഷാംപ്​സ്​

text_fields
bookmark_border
എൻഗോളോ കാ​െൻറ ബാലൻ ഡി ഓറിന്​ അർഹൻ -ദിദിയർ ദെഷാംപ്​സ്​
cancel

പാരിസ്​: എൻഗോളോ കാ​െൻറ ബാലൻ ഡി ഓർ പുരസ്​കാരത്തിന്​ പൂർണമായും അർഹനാണെന്ന്​ ഫ്രാൻസ്​ കോച്ച്​ ദിദിയർ ദെഷാംപ്​സ്​. ചാംപ്യൻസ്​ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച്​ ചെൽസി കിരീടം ചൂടിയപ്പോൾ അതിൽ പ്രധാനപങ്കുവഹിച്ചിരുന്നത്​ കാ​േന്‍റയായിരുന്നു. ചാമ്പ്യൻസ്​ ലീഗിന്‍റെ ഫൈനലിലും ​സെമി ഫൈനലിലും മാൻ ഓഫ്​ ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്​ കാ​ന്‍റെയായിരുന്നു.

''ക​ാ​േന്‍റക്ക്​ സ്​​ൈ​ട്രക്കർക്കുള്ള റെക്കോർഡുകളില്ല. അദ്ദേഹം കുറച്ച്​ ഗോളുകളേ സ്​കോർ ചെയ്​തിട്ടുള്ളൂ. പക്ഷേ അദ്ദേഹം എന്താണ്​ ചെയ്​തതെന്ന്​ കഴിഞ്ഞ കളികളിൽ വ്യക്തമാണ്​. ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ അദ്ദേഹമായിരുന്നു ഡ്രൈവിങ്​ ഫോഴ്​സ്​. ബാലൻഡി ഓർ അദ്ദേഹം അർഹിക്കുന്നുണ്ട്​. എന്താണ്​ അതിന്‍റെ മാനദണ്ഡം എന്ന്​ നമുക്കറിയാം. ആക്രമണ ഫുട്​ബാൾ കളിക്കുന്ന താരങ്ങളെയാണ്​ കൂടുതലായും അതിനായി പരിഗണിക്കുന്നത്​. അദ്ദേഹം ഫ്രാൻസ്​ ടീമിന്‍റെയും ഡ്രൈവിങ്​ ഫോഴ്​സാണ്​. ചിലര​ദ്ദേഹത്തിന്‍റെ വലുപ്പം വെച്ച്​ ചെറുതാണെന്ന്​ പറയുന്നു. പക്ഷേ അദ്ദേഹം വലുതാണ്​'' -ദെഷാംപ്​സ്​ പറഞ്ഞു.


2022 ലോകകപ്പിന്​ ശേഷവും ഫ്രാൻസ്​ ​പരിശീലകനായി തുടരുന്ന കാര്യവും ദെഷാംപ്​സ്​ സൂചിപ്പിച്ചു. 52കാരനായ ദെഷാംപ്​സിന്‍റെ കീഴിലായിരുന്നു ഫ്രാൻസ്​ 2018 ലോകകപ്പിൽ ജേതാക്കളായത്​. 2016 യൂറോകപ്പിൽ ​ദെഷാംപ്​സിന്‍റെ കീഴിൽ ഫ്രാൻസ്​ രണ്ടാം സ്ഥാനത്ത്​ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Didier DeschampsN'Golo Kante
News Summary - N'Golo Kante Deserves To Win Ballon D'Or, Says France Manager Didier Deschamps
Next Story