Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെയ്മർക്ക് ഇരട്ടഗോൾ; തകർപ്പൻ ജയവുമായി പി.എസ്.ജി

text_fields
bookmark_border
ഓരോ ഗോളുമായി മെസ്സിയും എംബാപ്പെയും
നെയ്മർക്ക് ഇരട്ടഗോൾ; തകർപ്പൻ ജയവുമായി പി.എസ്.ജി
cancel
Listen to this Article

പ്രീ സീസൺ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി പി.എസ്.ജി. ജപ്പാൻ ക്ലബ് ഗാംബ ഒസാക്കയെ രണ്ടിനെതിരെ ആറു ഗോളിനാണ് തകർത്തെറിഞ്ഞത്. പി.എസ്.ജിക്കായി നെയ്മർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലയണൽ മെസ്സി, കെയ്‍ലിയൻ എംബാപ്പേ, പാബ്ലോ സരബിയ, നുനോ മെൻഡസ് എന്നിവർ ഓരോ ഗോൾ നേടി.

28ാം മിനിറ്റിൽ പാബ്ലോ സരബിയയിലൂടെയാണ് പി.എസ്.ജി ഗോൾവേട്ട ​തുടങ്ങിയത്. 32ാം മിനിറ്റിൽ നെയ്മർ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലീഡ് വർധിപ്പിച്ചു. എന്നാൽ, 34ാം മിനിറ്റിൽ കെയ്‌സുകെ കുറോകാവ ജാപ്പനീസ് ടീമിന് വേണ്ടി ഒരു ഗോൾ മടക്കി. 37ാം മിനിറ്റിൽ ന്യൂനോ മെൻഡസും 39ാം മിനിറ്റിൽ ലയണൽ മെസ്സിയും ഗോൾ നേടിയതോടെ സ്കോർ 4-1 ആയി.

60ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നെയ്മർ പി.എസ്.ജിക്കായി അഞ്ചാം ഗോൾ നേടി. 70ാം മിനിറ്റിൽ ഹിരോട്ടോ യമാമി ഗാംബ ഒസാക്കക്കായി ഒരു ഗോൾ കൂടി മടക്കി. പകരക്കാരനായി എത്തിയ എംബാപ്പെ 86ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ഗോൾ പട്ടിക പൂർത്തിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Neymar scored twice; PSG with a stunning victory
Next Story