Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എനിക്കു തെറ്റുപറ്റിപ്പോയി...’; ഗർഭിണിയായ കാമുകിയോട് പരസ്യമായി ക്ഷമാപണം നടത്തി നെയ്മർ

text_fields
bookmark_border
‘എനിക്കു തെറ്റുപറ്റിപ്പോയി...’; ഗർഭിണിയായ കാമുകിയോട് പരസ്യമായി ക്ഷമാപണം നടത്തി നെയ്മർ
cancel

ഗർഭിണിയായ കാമുകിയോട് പരസ്യമായി ക്ഷമാപണം നടത്തി ബ്രസീൽ സൂപ്പർതാരം നെയ്മർ. പ്രണയിച്ച് വഞ്ചിച്ചെന്ന പരാതികൾക്കു പിന്നാലെയാണ് ബ്രൂണ ബിയാൻകാർഡിയോട് ഇൻസ്റ്റഗ്രാമിലൂടെ താരം ക്ഷമാപണം നടത്തിയത്. തനിക്ക് തെറ്റുപറ്റിയെന്നും നീയില്ലാത്തൊരു ജീവിതം ആലോചിക്കാനാകുന്നില്ലെന്നും താരം പറഞ്ഞു. ബ്രൂണക്കൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത് കുറിപ്പിലാണ് താരം മാപ്പപേക്ഷ നടത്തുന്നത്.

‘ബ്രൂ (ബ്രൂണയെ നെയ്മർ വിളിക്കുന്ന പേര്), നിന്നോടും കുടുംബത്തോടും ഞാൻ തെറ്റ് ചെയ്തു. ന്യായമില്ലാത്തൊരു കാര്യത്തെ ന്യായീകരിക്കുന്നില്ല. അതിന്‍റെ ആവശ്യമില്ല, പക്ഷെ ജീവിതത്തിൽ നിന്നെ വേണം. നീ എത്രമാത്രം അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാം. എനിക്കു തെറ്റുപറ്റിപ്പോയി. എന്റെ തെറ്റുകൾക്ക്, അനാവശ്യമായ വെളിപ്പെടുത്തലിന് ഞാൻ ഇതിനകം ക്ഷമാപണം നടത്തിയിട്ടുണ്ട്, പക്ഷേ അത് പരസ്യമായി പറയേണ്ട ബാധ്യതയുണ്ടെന്ന് തോന്നുന്നു. ഒരു സ്വകാര്യ കാര്യം പരസ്യമായാൽ, ക്ഷമാപണം പരസ്യമായിരിക്കണം. നീയില്ലാതെ സങ്കൽപ്പിക്കാൻ വയ്യ’ -നെയ്മർ കുറിച്ചു.

‘മാതൃത്വം അനുഭവിക്കുന്ന വിശേഷപ്പെട്ടൊരു സമയത്താണ് ഇതെല്ലാം സംഭവിക്കുന്നത്. നമ്മൾക്കിടയിൽ ഒത്തുപോകുമോ എന്ന് അറിയില്ല. പക്ഷെ, ഒന്നു ശ്രമിച്ചുനോക്കണമെന്ന ആഗ്രഹം എനിക്കുണ്ടെന്ന് ഇന്നു നിനക്ക് ഉറപ്പിക്കാം. നമ്മുടെ ലക്ഷ്യവും കുഞ്ഞിനുവേണ്ടിയുള്ള ഇഷ്ടവും തുടരും. ഈ പ്രണയം നമ്മെ കൂടുതൽ ശക്തരാക്കും’ -താരം കൂട്ടിച്ചേർത്തു.

2020ൽ കോവിഡ് കാലത്താണ് മോഡലും സോഷ്യൽ മിഡിയ ഇൻഫ്ലുവൻസറുമായ ബ്രൂണ ബിയാൻകാർഡിയും നെയ്മറും തമ്മിൽ പ്രണയത്തിലാകുന്നത്. 2022ലാണ് ബന്ധം പുറത്തറിയുന്നത്. അതേ വർഷം തന്നെ ഇരുവരും പിരിഞ്ഞു. പിന്നാലെ കഴിഞ്ഞ ജനുവരിയിൽ പ്രശ്‌നങ്ങൾ പറഞ്ഞുപരിഹരിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഗർഭിണിയാണെന്ന വിവരം ബ്രൂണ തന്നെ പരസ്യമാക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Neymar says sorry to pregnant girlfriend Bruna Biancardi amid cheating reports
Next Story