ബാഴ്സലോണയിലേക്കില്ല; നെയ്മർ പി.എസ്.ജിയുമായുള്ള കരാർ നീട്ടി
text_fieldsപാരിസ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ പി.എസ്.ജിയിൽ നിന്നും കൂടുവിേട്ടക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. താരം പി.എസ്.ജിയുമായുള്ള കരാർ നീട്ടിയതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. 2025 വരെയാണ് നെയ്മർ പി.എസ്.ജിയുമായി കരാർ ഒപ്പിട്ടത്.
29കാരനായ നെയ്മർക്ക് നിലവിലുള്ള കരാർ പ്രകാരം പി.എസ്.ജി കലാവധി അവസാനിക്കുേമ്പാഴേക്കും 33 വയസ്സാകും. തുടർന്ന് മറ്റൊരു ക്ലബിലേക്ക് ചേക്കേറാനുള്ള ബാല്യമുണ്ടാകുമൊ എന്ന് കണ്ടറിയണം.
2017ലാണ് ബാഴ്സ വിട്ട് റെക്കോർഡ് തുകക്ക് നെയ്മർ പി.എസ്.ജിയിലെത്തിയത്. നെയ്മർ എത്തിയ ശേഷം ഫ്രഞ്ച് ലീഗ് വണിൽ മൂന്ന് തവണയും ജേതാക്കളായെങ്കിലും പി.എസ്.ജി സ്വപ്നം കണ്ട ചാമ്പ്യൻസ് ലീഗ് കിരീടം പാരിസിലെത്തിക്കാൻ നെയ്മർക്ക് ഇനിയുമായിട്ടില്ല.
പി.എസ്.ജിയിൽ തുടരുന്നതിൽ സന്തോഷമുണ്ടെന്നും അഭിമാനമുണ്ടെന്നും നെയ്മർ പ്രതികരിച്ചു. അതിനിടയിൽ ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സി പി.എസ്.ജിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ വീണ്ടും കൊഴുക്കുന്നുണ്ട്.

