Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നിനക്കായി കാത്തിരിക്കുന്നു...’; നെയ്മർ അച്ഛനാകുന്നു; കാമുകിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം

text_fields
bookmark_border
‘നിനക്കായി കാത്തിരിക്കുന്നു...’; നെയ്മർ അച്ഛനാകുന്നു; കാമുകിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം
cancel

ബ്രസീൽ സൂപ്പര്‍ താരം നെയ്മര്‍ അച്ഛനാകുന്നു. മോഡലായ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചത്.

2021 മുതല്‍ പ്രണയത്തിലായ നെയ്മറും ബ്രൂണയും 2022 ജനുവരിയിലാണ് ബന്ധം സ്ഥിരീകരിച്ചത്. ‘നിന്നെ കുറിച്ച് ഞങ്ങൾ സ്വപ്നം കണ്ടു തുടങ്ങി, നിന്‍റെ വരവിനുള്ള ആസൂത്രണവും, ഞങ്ങളുടെ പ്രണയ സാക്ഷാത്കാരത്തിന് നിന്‍റെ സാന്നിധ്യം ഇനിയുള്ള ദിവസങ്ങൾ കൂടുതൽ സന്തോഷകരമാക്കും. മനോഹരമായ ഒരു കുടുംബത്തിലേക്കാണ് നിന്‍റെ വരവ്, സഹോദരൻ, മുത്തശ്ശിമാർ, അമ്മാവൻമാർ, അമ്മായിമാർ എന്നിവർ ഇതിനകം തന്നെ നിന്നെ ഒരുപാട് സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു! വേഗം വരൂ മകനേ, ഞങ്ങൾ നിനക്കായി കാത്തിരിക്കുകയാണ്!’ -നെയ്മർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബ്രൂണയുമായുള്ള വിവാഹനിശ്ചയം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. മുന്‍കാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തില്‍ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുണ്ട്. ഡേവി ലൂക്ക എന്നാണ് പേര്. കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് സീസണിലെ പി.എസ്.ജിയുടെ ബാക്കിയുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമായി. ഫെബ്രുവരി 19ന് ലീഗ് വണ്ണിൽ ലില്ലിക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് ദോഹയിൽ ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Neymar, Girlfriend Bruna Biancardi Announce Pregnancy
Next Story