മെസ്സിയുമായുള്ള താരതമ്യത്തിന് നെയ്മർ ആഗ്രഹിക്കുന്നില്ല ; താരത്തിന്‍റെ പിതാവ്
text_fieldsമെസ്സിയുമായുള്ള താരതമ്യമല്ല നെയ്മറിന്‍റെ ലക്ഷ്യമെന്ന് താരത്തിന്‍റെ പിതാവ്. അടുത്ത വേൾഡ് കപ്പ് നെയ്മർ നേടണമെന്നും എന്നാൽ അത് മെസ്സിക്ക് ഒപ്പമെത്താനല്ലെന്നും തന്‍റെ രാജ്യത്തിനും ആരാധകർക്കും വേണ്ടിയാണെന്നുമാണ് താരത്തിന്‍റെ പിതാവ് പറഞ്ഞത്. ഫ്രഞ്ച് മാധ്യമമായ ലേ ഇക്വിപ്പിന് നൽകിയ അഭിമുഖത്തിലാണ് ബ്രസീലിയൻ സൂപ്പർ താരത്തിന്‍റെ പിതാവ് നെയ്മർ സീനിയർ കാര്യങ്ങൾ വ്യക്തമാക്കിയത്. ലോകകപ്പ് നേടാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിൽ ബ്രസീൽ ടീമിനുണ്ട്. വിനീഷ്യസ്, റോഡ്രീഗോ, റാഫീഞ്ഞയുമെല്ലാമുള്ളൊരു ടീമിൽ നെയ്മർ കൂടുയെത്തിയാൽ കാര്യങ്ങൾ എളുപ്പമാവുമെന്നും താരത്തിന്‍റെ പിതാവ് കൂട്ടിച്ചേർത്തു.
പുതിയ മാനേജറായി ആഞ്ചലോട്ടി എത്തിയതിന് ശേഷം ലോകകപ്പ് യോഗ്യത നേടിയ ബ്രസീൽ നഷ്ടപ്രതാപം വീണ്ടെടുത്ത് തിരിച്ചുവരവിനൊരുങ്ങുകയാണ്. പരിക്കിന്‍റെ പിടിയിൽ നിന്നും മുക്തനായാൽ നെയ്മറിനെ ടീമിലെടുക്കുന്നതിൽ യാതൊരുവിധ പ്രയാസവുമില്ലെന്ന് പുതിയ കോച്ച് ആഞ്ചലോട്ടി മുമ്പ് വ്യക്തമാക്കിയതാണ്. ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന താരത്തിന് ഇനിയുള്ള ദിവസങ്ങൾ വളരെ നിർണായകമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.