Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകരബാവോ കപ്പ്:...

കരബാവോ കപ്പ്: ആഴ്സണലിനെ വീഴ്ത്തി ന്യൂകാസിൽ ഫൈനലിൽ

text_fields
bookmark_border
newcastle
cancel

ലണ്ടൻ: കരബാവോ കപ്പിൽ (ലീഗ് കപ്പിൽ) ആഴ്സണലിനെ വീഴ്ത്തി ന്യൂകാസിൽ യുണൈറ്റഡ് ഫൈനലിൽ. രണ്ടാംപാദ സെമിയിൽ 2-0നാണ് ന്യൂകാസിൽ ഗണ്ണേഴ്സിനെ വീഴ്ത്തിയത്. ആദ്യപാദ സെമിയിലും ഇതേ സ്കോറിന് ന്യൂകാസിൽ വിജയിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 4-0നാണ് ന്യൂകാസിൽ ഫൈനലിലേക്ക് മുന്നേറിയത്.


19ാം മിനിറ്റിൽ ജേക്കബ് മർഫി, 52ാം മിനിറ്റിൽ അന്തോണി ഗോർഡൺ എന്നിവരാണ് ഗോൾ നേടിയത്. അലക്‌സാണ്ടർ ഇസക്കിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയെത്തിയത് ഗോളിലേക്ക് വഴിതിരിച്ചാണ് മർഫി ടീമിനെ മുന്നിലെത്തിച്ചത്. 52-ാം മിനിറ്റിൽ പ്രതിരോധ പിഴവ് മുതലെടുത്ത് ഗോർഡൺ ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു.


മാർച്ച് 16ന് വെബ്ലിയിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ലിവർപൂളിനെയോ ടോട്ടനെത്തെയോ ആണ് ന്യൂകാസിലിന് നേരിടേണ്ടിവരിക. ആദ്യ പാദത്തിൽ ടോട്ടെനം 1-0ന് മുന്നിലാണ്. നാളെയാണ് രണ്ടാംപാദ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArsenalLeague CupNewcastle
News Summary - Newcastle Vs Arsenal: Magpies Beat Gunners 2-0 To Enter League Cup Final
Next Story