ഖത്തറിനെതിരായ സന്നാഹത്തിനിടെ കളി ബഹിഷ്കരിച്ച് ന്യൂസിലൻഡ്
text_fieldsവിയന: കൈയാങ്കളിയും ബഹിഷ്കരണവുംകൊണ്ട് വിവാദമായി ഖത്തർ -ന്യൂസിലൻഡ് ഫുട്ബാൾ സന്നാഹ മത്സരം. കോൺകകാഫ് ഗോൾഡ് കപ്പിനു മുന്നോടിയായി ഓസ്ട്രിയയിലെ വിയനയിൽ നടന്ന മത്സരമാണ് കൈയാങ്കളിയിൽ വിവാദമായത്. മത്സരത്തിൽ 1-0ത്തിന് ന്യൂസിലൻഡ് ലീഡുറപ്പിച്ചു നിൽക്കെയായിരുന്നു ഖത്തർ താരം വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണമുന്നയിച്ച് എതിരാളികൾ മത്സരം ബഹിഷ്കരിച്ചത്. രണ്ടാം പകുതിയിൽ ന്യൂസിലൻഡുകാർ കളിക്കാൻ തയാറായില്ല. 40ാം മിനിറ്റിലായിരുന്നു സംഭവങ്ങളുടെ തുടക്കം.
ഖത്തറിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് എടുക്കുന്നതിനുള്ള ഒരുക്കത്തിനിടെ, നിലത്തുവീണ മുന്നേറ്റ നിര താരം യൂസുഫ് അബ്ദുറസാഖും ന്യൂസിലൻഡിന്റെ ബോക്സലും തമ്മിൽ കൊമ്പുകോർത്തു. പിന്നാലെ, കളിക്കാർ തമ്മിലെ വാക്കുതർക്കമായി ഇത് മാറി. പരിഹരിച്ച് കളി തുടർന്നെങ്കിലും ന്യൂസിലൻഡ് ക്യാപ്റ്റൻ ജോ ബെൽ പരാതിയുമായി റഫറിയെ സമീപിക്കുകയായിരുന്നു. അബ്ദുറസാഖിനെതിരെ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു പരാതി. ഇടവേളക്കു പിരിഞ്ഞ് ഡ്രസിങ് റൂമിലെത്തിയതിനു പിന്നാലെ, ബഹിഷ്കരിക്കാനായി ന്യൂസിലൻഡ് താരങ്ങളുടെ തീരുമാനം.

