സൗഹൃദ മത്സരം: നേപ്പാളിനെതിരെ ഇന്ത്യക്ക് സമനില
text_fieldsകാഠ്മണ്ഡു: നേപ്പാളിനെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഇന്ത്യക്ക് സമനില. കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 1-1നാണ് ഇരുടീമുകളും തുല്യതയിൽ പിരിഞ്ഞത്. 36ാം മിനിറ്റിൽ അൻജൻ ബിസ്തയിലൂടെ നേപ്പാൾ മുന്നിലെത്തിയപ്പോൾ ഒരു മണിക്കൂർ പിന്നിടവെ അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യക്ക് സമനില സമ്മാനിച്ചത്.
സ്റ്റോപ്പർബാക്ക് ചിൻഗ്ലൻസന സിങ്ങിെൻറ പിഴവിൽനിന്നാണ് നേപ്പാളിെൻറ ഗോൾ പിറന്നത്. ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന് അലക്ഷ്യമായി ചിൻഗ്ലൻസന നൽകിയ പാസ് പിടിച്ചെടുത്ത് അൻജൻ ബിസ്ത സ്കോർ ചെയ്യുകയായിരുന്നു. 60ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഷോട്ട് നേപ്പാൾ ഗോളി തടുത്തപ്പോൾ റീബൗണ്ടിൽ ഥാപ്പ ലക്ഷ്യം കാണുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

