Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനാഷൻസ്​ ലീഗ്​:...

നാഷൻസ്​ ലീഗ്​: പോർചുഗൽ, ഫ്രാൻസ്​, ബെൽജിയം, ഇംഗ്ലണ്ട്​ ടീമുകൾക്ക്​ ജയം

text_fields
bookmark_border
നാഷൻസ്​ ലീഗ്​: പോർചുഗൽ, ഫ്രാൻസ്​, ബെൽജിയം, ഇംഗ്ലണ്ട്​ ടീമുകൾക്ക്​ ജയം
cancel
camera_alt

സ്വീഡനെതിരെ ഫ്രാൻസിെൻറ വിജയ ഗോൾ നേടുന്ന കിലിയൻ എംബാപ്പെ

പാരിസ്​: ഹെവി വെയ്​റ്റ്​ പോരാട്ടങ്ങൾക്ക്​ സാക്ഷിയായ യൂവേഫ നാഷൻസ്​ ലീഗിൽ പോർചുഗൽ, ഫ്രാൻസ്​, ബെൽജിയം, ഇംഗ്ലണ്ട്​ ടീമുകൾക്ക് വിജയത്തുടക്കം. സമനിലയിൽനിന്ന്​ കഷ്​ടിച്ച്​ രക്ഷപ്പെട്ടതി​െൻറ ആശ്വാസത്തിലാണ്​ ഇംഗ്ലണ്ടെങ്കിൽ, കളത്തിലിറങ്ങാതിരുന്ന ക്രിസ്​റ്റ്യാനോ റൊണാൾഡോയെ സാക്ഷിയാക്കിയായിരുന്നു ക്രൊയേഷ്യക്കെതിരെ പോർചുഗലി​െൻറ (4-1) മിന്നും ജയം. ഫ്രാൻസും ബെൽജിയവും വിജയം നേടി.

​ക്രിസ്​റ്റ്യാനോ സാക്ഷി

ഒരു തേനീച്ചക്കുത്തായിരുന്നു കളത്തിലിറങ്ങും മുമ്പ്​ പോർചുഗലി​െൻറ ആശങ്ക. പരിശീലനമെല്ലാം നന്നായി പൂർത്തിയാക്കിയ ക്രിസ്​റ്റ്യാനോ റൊണാൾഡോക്ക്​ രണ്ടു ദിവസം മുമ്പ്​ വലതുകാലി​ൽ തേനീച്ചക്കുത്തായത്​ ടീമിന്​ തലവേദനയായി. പോർചുഗൽ ജഴ്​സിയിൽ 99 ഗോളടിച്ച സൂപ്പർ താരത്തി​െൻറ സെഞ്ച്വറി ആഘോഷത്തിനൊരുങ്ങിയ ആരാധകർക്ക്​ ​സങ്കട വാർത്തയായിരുന്നു അത്​.

എന്നാൽ, ക്രിസ്​റ്റ്യാ​േനായെ ഗാലറിയിൽ സാക്ഷിയാക്കി പോർചുഗലി​െൻറ യുവനിര മികച്ച ജയം നേടി. ​െ​ക്രായേഷ്യൻ വലയിൽ ഇരു പകുതികളിലുമായി പിറന്നത്​ കണ്ണഞ്ചിപ്പിക്കുന്ന നാല്​ ഗോളുകൾ. ആദ്യ അരമണിക്കൂർ ഉജ്ജ്വലമായി പ്രതിരോധിച്ച ക്രൊയേഷ്യൻ ഗോളി ഡൊമിനിക്​ ലിവാകോവിചിനെ, 41ാംമിനിറ്റിൽ ജോ കാൻസെലോ ലോങ്​റേഞ്ചിലൂടെ ആദ്യം കീഴടക്കി.

58ാം മിനിറ്റിൽ ഡിയോഗോ ജോട്ടയും 70ൽ ജോ ഫെലിക്​സും ​സ്​കോർ ചെയ്​തു. മൂന്നും മിന്നും ഗോളുകൾ. ഇഞ്ചുറി ടൈമിൽ ആന്ദ്രെ സിൽവകൂടി ലക്ഷ്യം കണ്ടതോടെ ​ക്രൊയേഷ്യൻ വധം പൂർണമായി. 90ാം മിനിറ്റിൽ ബ്രൂണോ പെറ്റ്​കോവിചാണ്​ എതിരാളികളുടെ ആശ്വാസ ഗോൾ നേടിയത്​. സീനിയർ താരങ്ങളായ ലൂകാ മോദ്രിച്​, ഇവാൻ റാകിടിച്​ എന്നിവരില്ലാതെയാണ്​ ക്രോട്ടുകൾ കളിച്ചത്​.

ഫ്രാൻസിന്​ ഒരു ഗോൾ ജയം

ലോകചാമ്പ്യന്മാരായ ഫ്രാൻസ്​ കിലിയൻ എംബാപ്പെയുടെ ഏക ഗോളിലൂടെയാണ്​ സ്വീഡനെ (1-0) തോൽപിച്ചത്​. കളിയുടെ 41ാം മിനിറ്റിലായിരുന്നു എംബാപ്പെ സ്​കോർ ചെയ്​തത്​.

ജിറൂഡ്​, ഗ്രീസ്​മാൻ, കാ​െൻറ, റാബിയറ്റ്​, വറാനെ തുടങ്ങിയ സൂപ്പർതാരങ്ങളുമായി കളിച്ച ഫ്രാൻസിനെ കളംനിറയാൻ അനുവദിക്കാതെ സ്വീഡൻ പിടിച്ചുകെട്ടി. ഇതിനിടയിൽ ചില മുന്നേറ്റങ്ങളിലൂടെ വിറപ്പിക്കുകയും ചെയ്​തു.

37ാം മിനിറ്റിൽ സ്വീഡിഷ്​ ഭീഷണി ഒഴിഞ്ഞതിനു പിന്നാലെയാണ്​, ഇടതു വിങ്ങിലെ കോർണർ ഫ്ലാഗിനരികിൽനിന്നും എംബാപ്പെയുടെ ഒറ്റയാൻ മുന്നേറ്റം ഗോളായി മാറിയത്​. കളിയുടെ 95ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലീഡുയർത്താനുള്ള അവസരം ലോകചാമ്പ്യന്മാർ പാഴാക്കി. ഗ്രീസ്​മാ​െൻറ ഷോട്ട്​ ലക്ഷ്യത്തിലെത്താതെ പറന്നു.

ഇംഗ്ലണ്ട്​ രക്ഷപ്പെട്ടു

​അനങ്ങാതെ പിടിച്ചുകെട്ടിയ െഎസ്​ലൻഡിന്​ മുന്നിൽ റഹിം സ്​റ്റർലിങ്ങി​െൻറ പെനാൽറ്റി ഗോളിൽ രക്ഷപ്പെട്ട്​ ഇംഗ്ലണ്ട്​. ഇഞ്ചുറി ടൈമി​െൻറ ആദ്യമിനിറ്റിൽ (91) ആയിരുന്നു സ്​റ്റർലിങ്​ ഇംഗ്ലണ്ടിനെ രക്ഷിച്ചത്​. തൊട്ടുപിന്നാലെ (95) ​െഎസ്​ലൻഡിനും പെനാൽറ്റി കി​ട്ടിയെങ്കിലും ബിർകിർ ബ്യാർനസൺ പുറത്തേക്കടിച്ച്​ സമനില അവസരം പാഴാക്കി.

കോപൻഹേഗനിൽ നടന്ന മത്സരത്തിൽ ബെൽജിയം 2-0ത്തിന്​ ഡെന്മാർകിനെ തോൽപിച്ചു. ജാസൺ ഡെനയർ (9), ​ഡ്രിസ്​ മെർടൻസ്​ (76) എന്നിവരാണ്​ സ്​കോർ ചെയ്​തത്​. ലുകാകു കളിച്ചെങ്കിലും ഹസാർഡ്​ ഇറങ്ങിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballUEFA Nations League
Next Story