Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേഷൻസ് ലീഗ്: ക്രൊയേഷ്യയോട് തോറ്റ് ഫ്രാൻസ് പുറത്ത്

text_fields
bookmark_border
നേഷൻസ് ലീഗ്: ക്രൊയേഷ്യയോട് തോറ്റ് ഫ്രാൻസ് പുറത്ത്
cancel
camera_alt

ഫ്രാൻസിനെ തോൽപിച്ച ക്രൊയേഷ്യൻ താരങ്ങളുടെ ആഹ്ലാദം

Listen to this Article

പാരിസ്: 2018ലെ ലോകകപ്പ് ഫൈനലിസ്റ്റുകൾ തമ്മിലെ പോരാട്ടത്തിൽ തോറ്റ് ഫ്രാൻസ് യുവേഫ നേഷൻസ് ലീഗിൽ നിന്ന് പുറത്ത്. ക്രൊയേഷ്യയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയം രുചിച്ചതാണ് നിലവിലെ ലോക, നേഷൻസ് ലീഗ് ജേതാക്കൾക്ക് തിരിച്ചടിയായത്. ഗ്രൂപ് ഒന്നിൽ നാലു കളിയിൽ രണ്ടു പോയന്റുമായി നാലാമതാണ് ഫ്രഞ്ച് സംഘം ഇപ്പോൾ. ഗ്രൂപ് ജേതാക്കളാണ് അവസാന നാലിൽ പ്രവേശിക്കുകയെന്നിരിക്കെ അടുത്ത രണ്ടു കളിയിൽ ജയിച്ചാലും ചാമ്പ്യന്മാർക്ക് കാര്യമുണ്ടാവില്ല.

ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക മോഡ്രിച് അഞ്ചാം മിനിറ്റിലെ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചതാണ് സ്വന്തം കാണികൾക്കു മുന്നിൽ ഫ്രാൻസിനെ തോൽവിയിലേക്കു നയിച്ചത്. ഡെന്മാർക് മറുപടിയില്ലാത്ത രണ്ടു ഗോളിന് ഓസ്ട്രിയയെ തോൽപിച്ച് ഒമ്പതു പോയന്റോടെ ഗ്രൂപ് ഒന്നിൽ ഒന്നാമതെത്തി. മറ്റു മത്സരങ്ങളിൽ കസാഖ്സ്താൻ 2-1ന് സ്ലോവാക്യയെയും അസർബൈജാൻ 2-0ത്തിന് ബലറൂസിനെയും വീഴ്ത്തിയപ്പോൾ ഐസ്‍ലൻഡ്-ഇസ്രായേൽ കളി 2-2ന് സമനിലയിൽ അവസാനിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nations League: France out from the tournament
Next Story