Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദേശീയ വനിത ഫുട്ബാൾ:...

ദേശീയ വനിത ഫുട്ബാൾ: തമിഴ്നാടിന്​ 20 ഗോൾ ജയം

text_fields
bookmark_border
woman football
cancel
camera_alt

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സീ​നി​യ​ർ വ​നി​ത ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജ​മ്മു-​ക​ശ്മീ​ർ -സി​ക്കിം മ​ത്സ​ര​ത്തി​ൽ നി​ന്ന്                             - ചി​ത്രം: കെ. ​വി​ശ്വ​ജി​ത്ത്

കോ​ഴി​ക്കോ​ട്: ദേ​ശീ​യ സീ​നി​യ​ർ വ​നി​ത ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ത​മി​ഴ്നാ​ടി​െൻറ ഗോ​ൾ​വ​ർ​ഷം. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഗ്രൂ​പ്​ എ​ച്ച് മ​ത്സ​ര​ത്തി​ൽ തെ​ല​ങ്കാ​ന​യെ ഏ​ക​പ​ക്ഷീ​യ​മാ​യ 20 ഗോ​ളു​ക​ൾ​ക്കാ​ണ് ത​മി​ഴ്നാ​ട് ത​ക​ർ​ത്ത​ത്.

മൂ​ന്നാം മി​നി​റ്റി​ൽ തു​ട​ങ്ങി​യ ഗോ​ൾ വേ​ട്ട ത​മി​ഴ്നാ​ട് 90 മി​നി​റ്റു വ​രെ തു​ട​ർ​ന്നു. എ​ട്ട് ഗോ​ൾ നേ​ടി​യ മു​ന്നേ​റ്റ​നി​ര​യി​ലെ സ​ന്ധ്യ​യാ​ണ് ടോ​പ് സ്കോ​റ​ർ. എം. ​സ​രി​ത നാ​ലും മാ​ള​വി​ക​യും ദു​ർ​ഗ​യും മൂ​ന്നു വീ​ത​വും ഗോ​ള​ടി​ച്ചു. ഇ​തേ മൈ​താ​ന​ത്ത് ന​ട​ന്ന പ​ഞ്ചാ​ബ് - പ​ശ്ചി​മ​ബം​ഗാ​ൾ മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു.

കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഗ്രൂ​പ് സി ​മ​ത്സ​ര​ത്തി​ൽ ഹി​മാ​ച​ൽ, അ​സം ടീ​മു​ക​ൾ​ക്ക് ജ​യം. രാ​വി​ലെ ന​ട​ന്ന ഹി​മാ​ച​ൽ പ്ര​ദേ​ശ് -ബി​ഹാ​ർ മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഹി​മാ​ച​ലി​‍െൻറ ജ​യം. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​സം ഏ​ക​പ​ക്ഷീ​യ​മാ​യ ഏ​ഴ്​ ഗോ​ളു​ക​ൾ​ക്ക്​​ രാ​ജ​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ മ​ഹാ​രാ​ഷ്​​ട്ര 6-0ന് ​അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നെ​യും സി​ക്കിം 5-0ന് ​ജ​മ്മു-​ക​ശ്മീ​രി​നെ​യും തോ​ൽ​പി​ച്ചു. ആ​ദ്യ ക​ളി​യി​ൽ തോ​റ്റ കേ​ര​ളം ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ന് ​കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​നെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Women's Football
News Summary - National Women's Football: Tamil Nadu won by 20 goals
Next Story