Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദേശീയ വനിത ഫുട്​ബാൾ:...

ദേശീയ വനിത ഫുട്​ബാൾ: ഗോവ ക്വാര്‍ട്ടറില്‍

text_fields
bookmark_border
National Senior Women
cancel
camera_alt

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​ത ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ ഗോ​വ​യും ക​ർ​ണാ​ട​ക​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് ഗോ​വ ജ​യി​ച്ചു




തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​ത ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഗ്രൂ​പ് ഡി​യി​ല്‍ ഗോ​വ ക്വാ​ര്‍ട്ട​റി​ല്‍. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ക​ര്‍ണാ​ട​ക​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് തോ​ല്‍പി​ച്ചാ​ണ് ഗോ​വ ക്വാ​ര്‍ട്ട​റി​​ലെ​ത്തി​യ​ത്. ഗോ​വ​ക്കു വേ​ണ്ടി റി​സ്സി​ല്ല സി​യ അ​ല്‍മീ​ഡി​യ ഇ​ര​ട്ട ഗോ​ള്‍ നേ​ടി.

സു​സ്മി​ത ജാ​ദ​വി​െൻറ വ​ക​യാ​ണ് ഒ​രു ഗോ​ള്‍. രാ​വി​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഡ​ല്‍ഹി​യെ തോ​ല്‍പി​ച്ചെ​ങ്കി​ലും ഝാ​ര്‍ഖ​ണ്ഡ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ നി​ന്ന്​ പു​റ​ത്താ​യി. മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ഗോ​വ ര​ണ്ട് വി​ജ​യ​വും ഒ​രു സ​മ​നി​ല​യും നേ​ടി ഏ​ഴ് പോ​യ​ൻ​റ്​ സ്വ​ന്ത​മാ​ക്കി. ര​ണ്ട് മ​ത്സ​രം ജ​യി​ച്ച് ഒ​രു മ​ത്സ​രം തോ​റ്റ ഝാ​ര്‍ഖ​ണ്ഡി​ന് ആ​റ് പോ​യ​ൻ​റാ​ണു​ള്ള​ത്. വി​ജ​യം മാ​ത്രം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഗോ​വ ക​ര്‍ണാ​ട​ക​ക്കെ​തി​രെ ഇ​റ​ങ്ങി​യ​ത്. ഉ​ച്ച​ക്ക്​ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 19ാം മി​നി​റ്റി​ല്‍ ഗോ​വ ആ​ദ്യ ലീ​ഡ് നേ​ടി. ഉ​ഗ്ര​ൻ വോ​ളി കി​ക്കി​ലൂ​ടെ റി​സ്സി​ല്ല സി​യ അ​ല്‍മീ​ഡി​യ​യു​ടെ വ​ക​യാ​യി​രു​ന്നു ഗോ​ൾ.

അ​ഞ്ച് മി​നി​റ്റി​ന് ശേ​ഷം 24ാം മി​നി​റ്റി​ല്‍ ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ര്‍ത്തി. മ​ധ്യ​നി​ര​യി​ല്‍ നി​ന്ന് ഉ​യ​ര്‍ത്തി ന​ല്‍കി​യ പാ​സി​നാ​യി ഓ​ടി​ക്ക​യ​റി​യ റി​സ്സി​ല്ല മ​നോ​ഹ​ര​മാ​യി ഗോ​ളാ​ക്കി മാ​റ്റി. ആ​ദ്യ പ​കു​തി​യു​ടെ അ​ധി​ക സ​മ​യ​ത്താ​യി​രു​ന്നു ഗോ​വ​യു​ടെ മൂ​ന്നാം ഗോ​ൾ. ഗോ​വ​ന്‍ ക്യാ​പ്റ്റ​ന്‍ സ്​​റ്റെ​സി കാ​ര്‍ഡോ​സേ ന​ല്‍കി​യ പാ​സി​ല്‍ ഗോ​ള്‍ കീ​പ്പ​റെ​യും മ​റി​ക​ട​ന്ന് സു​സ്മി​ത ജാ​ദ​വി​െൻറ ഗോ​ള്‍.

ര​ണ്ടാം പ​കു​തി​യി​ല്‍ ഇ​രു ടീ​മു​ക​ള്‍ക്കും അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചെ​ങ്കി​ലും ഗോ​ളൊ​ന്നും നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. വെ​ള്ളി​യാ​ഴ്​​ച​ത്തെ മ​ത്സ​ര​ത്തോ​െ​ട കാ​ലി​ക്ക​റ്റ്​ യൂ​നി​വേ​ഴ്​​സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ലെ പ്രാ​ഥ​മി​ക റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women's Football Championship
News Summary - National Senior Women's Football Championship
Next Story